സയിദ് മുഷ്താഖ് അലി ട്രോഫി: തമിഴ്‌നാട്ടിനെ വീഴ്ത്തുമോ കേരളം? മത്സരം ഇന്ന്
രാവിലെ എട്ടരയ്ക്കാണ് മത്സരം. സഞ്ജു സാംസന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ.
Update: 2021-11-18 01:45 GMT
സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ കേരളം ഇന്ന് തമിഴ്നാടിനെ നേരിടും. രാവിലെ എട്ടരയ്ക്കാണ് മത്സരം. സഞ്ജു സാംസന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. നാരായണ്‍ ജഗദീഷനും ഹരിനിശാന്തുമാണ് തമിഴ്നാടിന്റെ ബാറ്റിങ് കരുത്ത്. കടലാസില്‍ മേധാവിത്തം തമിഴ്നാടിനാണ്. അവസാനം കളിച്ച നാല് മത്സരങ്ങളും അവരാണ് ജയിച്ചത്, 2014 ലാണ് കേരളം അവസാനമായി ജയിച്ചത്.
എട്ട് വിക്കറ്റിന് ഹിമാചൽ പ്രദേശിനെ തകർത്താണ് സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരള ടീം ക്വാർട്ടിലേക്ക് ഇടം നേടിയത്. കേരളത്തിനായി നായകൻ സഞ്ജു സാംസണും ഓപ്പണർ അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടിയിരുന്നു.