കോയമ്പത്തൂരിൽ വമ്പൻ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് എം.കെ സ്റ്റാലിൻ
കോയമ്പത്തൂർ: തമിഴ്നാട് ജനതക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വമ്പൻ പ്രഖ്യാപനം. ചെന്നൈ ചെപ്പോക്കിന് ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റേഡിയം കോയമ്പത്തൂരിൽ തുറക്കുമെന്ന് എം.കെ സ്റ്റാലിൻ സമൂഹമാധ്യമായ എക്സിൽ കുറിച്ചു.
തമിഴ്നാട് മന്ത്രി ഡോ. ടി.ആർ.ബി രാജയുടെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് സ്റ്റാലിൻ കുറിച്ചതിങ്ങനെ: ‘‘ ഒരു സ്പോർട്സ്&ക്രിക്കറ്റ് പ്രേമി എന്നനിലയിൽ 2024ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഒരു കാര്യം കൂടി ഞാൻ കൂട്ടിച്ചേർക്കുന്നു. കോയമ്പത്തൂരിലെ കായിക പ്രേമികളുടെ സഹകരണത്തോടെ ഒരു സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുകയാണ്. മന്ത്രി ടി.ആർ.ബി രാജ പറഞ്ഞപോലെ ഈ സ്റ്റേഡിയം തമിഴ്നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും’’
ചെന്നൈ ചെപ്പോക്കിലുള്ള എം.എ ചിദംബരം സ്റ്റേഡിയം 1916ൽ നിർമിച്ചതാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. നിലവിൽ ചെന്നൈ സൂപ്പർകിങ്സിന്റെ ഹോം ഗ്രൗണ്ടാണിത്.