ടോസ് ഗുജറാത്തിന്; ചെന്നൈയെ ബാറ്റിങിന് വിട്ടു, ടീമിൽ മാറ്റങ്ങളില്ല
ചേസിങിൽ റെക്കോർഡ് പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെക്കുന്നത്. അത്തരമൊരു പ്രകടനം ക്വാളിഫയർ ആദ്യ മത്സരത്തിലും പുറത്തെടുക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു.
ചെന്നൈ: ഐ.പി.എൽ 2023ലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്‌സിനെ ബാറ്റിങിന് വിട്ടു. ബാംഗ്ലൂരിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്.
ചേസിങിൽ റെക്കോർഡ് പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെക്കുന്നത്. അത്തരമൊരു പ്രകടനം ക്വാളിഫയർ ആദ്യ മത്സരത്തിലും പുറത്തെടുക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു. അവസാനം കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ചെന്നൈയും ഇറങ്ങുന്നത്.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍ ), ഹാർദിക് പാണ്ഡ്യ(നായകന്‍), ദസുൻ ഷനക, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ദർശൻ നൽകണ്ടെ, മോഹിത് ശർമ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍-നായകന്‍ ), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മഹേഷ് തീക്ഷണ