ഇന്‍ജെക്ഷന്‍ എടുത്താണ് കാര്‍ത്തിക് ഐപിഎല്ലിന്റെ പ്ലേ ഓഫ് കളിച്ചത്; തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി

നവംബര്‍ നാലിന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ തമിഴ്‌നാട് ടീമിനെ വിജയ് ശങ്കറായിരിക്കും നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2021-10-20 15:11 GMT
Editor : Dibin Gopan | By : Web Desk
Advertising

ഈ കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ പ്ലേ ഓഫ് മത്സരങ്ങളില്‍ ദിനേശ് കാര്‍ത്തിക് കളിച്ചത് ഇന്‍ജെക്ഷന്‍ കുത്തിവെച്ചായിരുന്നു എന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എസ് രാമസ്വാമി.

നവംബര്‍ നാലിന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ തമിഴ്‌നാട് ടീമിനെ വിജയ് ശങ്കറായിരിക്കും നയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കാല്‍മുട്ടിന് പരിക്കേറ്റ ദിനേശ് കാര്‍ത്തിക് പരിക്ക് ഭേദമാകാതെ ഇന്‍ഞ്ചെക്ഷന്‍ കുത്തിവെച്ചാണ് ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ കളിച്ചത്, ഈ പരിക്കുമായി അദ്ദേഹത്തിന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ല, രാമസ്വാമി പറഞ്ഞു.

2021 ഐപിഎല്ലില്‍ ദിനേശ് കാര്‍ത്തിക് മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. 15 മത്സരങ്ങളില്‍ നിന്ന് 223 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന് നേടാന്‍ സാധിച്ചത്. അതേസമയം, കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News