കുറ്റി തെറിപ്പിച്ച് ഉമേഷ് യാദവിന്റെ വരവ്: ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഉമേഷ് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചത്.

Update: 2022-01-12 11:10 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികവ് പുറത്തെടുത്ത് ഇന്ത്യയുടെ പേസ് ബൗളർ ഉമേഷ് യാദവ്. ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഉമേഷ് ഇന്ത്യക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചത്. രണ്ടാം ദിനത്തിലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റായിരുന്നു അത്. പരിക്കേറ്റ സിറാജിന് പകരക്കാരനായാണ് ഉമേഷ് യാദവിന് കളിക്കാൻ അവസരം ലഭിച്ചത്.

അതേസമയം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടമായി. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ, 35 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. കീഗൻ പീറ്റേഴ്സൻ (40), റസ്സി വാൻ ഡർ ദസ്സൻ (17) എന്നിവരാണു ക്രീസിൽ. 7 വിക്കറ്റ് ശേഷിക്കെ, ഇന്ത്യയെക്കാൾ 123 റൺസിനു പിന്നിലാണ് ആഥിതേയർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടും, ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

2–ാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ, ഓപ്പണർ ഏയ്ഡൻ മാർക്രത്തെ (8) ബോൾഡാക്കിയ ബുമ്ര ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നൽകി. 25 റൺസെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവും ബോൾഡാക്കുകയായിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News