സോറി ട്ടോ, അത് ഔട്ടല്ല: അപൂർവം, വിവാദം
പെർത്ത് സ്‌കോർച്ചേഴ്‌സും മെൽബൺ സ്റ്റാർസും തമ്മിലെ മത്സരത്തിലാണ് ക്രിക്കറ്റ് കളത്തിൽ അപൂർവമായി കാണുന്ന കാഴ്ചക്ക് സാക്ഷിയായത്.
ബിഗ്ബാഷ് ലീഗിൽ അമ്പയറുടെ 'തെറ്റുതിരുത്തൽ' ഗംഭീര ചർച്ചയാകുന്നു. പെർത്ത് സ്‌കോച്ചേഴ്‌സും മെൽബൺ സ്റ്റാർസും തമ്മിലെ മത്സരത്തിലാണ് ക്രിക്കറ്റ് കളത്തിൽ അപൂർവമായി കാണുന്ന കാഴ്ചക്ക് സാക്ഷിയായത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡാണ് കഥയിലെ നായകന്‍. മെൽബൺ സ്റ്റാറിന്റെ സേവിയർ ക്രോണായിരുന്നു ബൗളർ. ബാറ്ററായി ആഷ്ടൺ ടേർണറും. കുത്തിപ്പൊന്തിയൊരു പന്തിനെ ആഷ്ടൺ പുൾഷോട്ടിന് ശ്രമിച്ചെങ്കിലും പിഴച്ചു.
പന്ത് നേരെ പോയത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. ക്രോണിന്റെ അപ്പീലിന് മുമ്പെ തന്നെ അമ്പയർ ഔട്ട് വിളിച്ചു. ഉടന്‍തന്നെ തിരിത്തുകയും ചെയ്തു. പന്ത് ആഷ്ടണ്‍ ടേര്‍ണറിന്റെ ഹെല്‍മറ്റിലാണ് കൊണ്ടത് ബാറ്റില്‍ അല്ല എന്നാണ് അമ്പയര്‍ വിശദീകരിച്ചത്. മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ മാക്‌സ് വെല്ലും അമ്പയറുടെ അടുത്തെത്തി സംസാരിക്കുന്നത് കാണാമായിരുന്നു.
ക്രിക്കറ്റ് കളത്തിൽ അമ്പയർമാർ ഒരു തീരുമാനമെടുത്താൽ അടുത്ത നിമിഷം തന്നെ മാറ്റുന്ന പതിവ് ഇല്ല. വളരെ അപൂർവമായെ ഇത്തരത്തിൽ സംഭവിക്കാറുള്ളൂ. ഫീൽഡിങ് ടീമോ ബാറ്റർമാരോ ഇടപെട്ട് തീരുമാനം മൂന്നാം അമ്പയർമാർക്ക് വിടാറാണ് പതിവ്. ഏതായാലും ബ്രൂസ് ഓക്‌സെന്‌ഫോർഡിന്റെ ഈ നടപടി സമൂഹമാധ്യമങ്ങളിലും തരംഗമായി.
പക്ഷേ, തന്റെ തീരുമാനം മാറ്റാൻ അമ്പയറെ ബാറ്ററും സ്വാധീനിച്ചതായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. വിക്കറ്റ് കിട്ടയതിന്റെ ആഘോഷം തുടങ്ങിയ ഉടന്‍ തന്നെ ബാറ്റര്‍ അവന്റെ തലയിലേക്ക് ചൂണ്ടി, "ഹെൽമറ്റ്, ഹെൽമറ്റ്" , പന്ത് തന്റെ ബാറ്റിൽ നിന്നല്ല, ഹെൽമെറ്റിൽ നിന്നാണെന്ന് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ബാറ്റര്‍ പറയുന്നതിനനുസരിച്ച് തീരുമാനം മാറ്റുന്നത് ശരില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മൂന്നാം അമ്പയര്‍ പിന്നെ എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. എന്നിരുന്നാലും ടിവി റിപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായത് അമ്പയര്‍ക്കും ആശ്വാസമായി.
'Dangerous territory': Umpire's controversial BBL decision reversal sparks debate