ടീമിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറെന്ന് വിരാട് കോഹ്‌ലി

കരിയറിന്റെ മോശം ഫോമിലൂടെയാണ് വിരാട് കോഹ്‌ലി ഇപ്പോള്‍ കടന്നുപോകുന്നത്.

Update: 2022-07-24 07:36 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഏഷ്യാ കപ്പിലും ടി20ലോകകപ്പിലും ഇന്ത്യയെ വിജയിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ട് പരമ്പരക്ക് പിന്നാലെ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ബി.സി.സി.ഐ. കരിയറിന്റെ മോശം ഫോമിലൂടെയാണ് വിരാട് കോഹ്‌ലി ഇപ്പോള്‍ കടന്നുപോകുന്നത്. കോഹ്‌ലിയുടെ ബാറ്റില്‍ നിന്നൊരു സെഞ്ച്വറി കണ്ടിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. അതിനിടെ കോഹ്‌ലിയെ പുറത്തിരുത്തണം എന്നുവരെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

'ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയെ വിജയിപ്പിക്കുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം, അതിനായി ടീമിന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്,' വിരാടിനെ ഉദ്ദരിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു. നിലവില്‍ വിശ്രമത്തിലുള്ള താരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ടീമില്‍ തിരിച്ചെത്തും. അതിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. അതേസമയം സിംബാബ് വെന്‍ പരമ്പരക്കുള്ള ടീമിലേക്ക് കോഹ്‌ലിയെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഫോം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടാണ് കോഹ്‌ലിയെ സിംബാബ് വെയിലേക്ക് പരിഗണിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. 

ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റിംഗ് റെക്കോർഡുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ഇന്ത്യക്കായി ഇതു വരെ 99 ടി20 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ കോഹ്ലി,50 ന് മുകളിൽ ബാറ്റിംഗ് ശരാശരിയിൽ 3308 റൺസാണ് നേടിയിട്ടുള്ളത്. 30 അർധ സെഞ്ചുറികളും ഈ ഫോർമ്മാറ്റിൽ താരം രാജ്യത്തിനായി സ്കോർ ചെയ്തു. വിരാട് ഫോം കണ്ടെത്തിയാല്‍ അത് ഇന്ത്യന്‍ ടീമിനെ ഒരുപാട് സഹായിക്കും. ടീമില്‍ അദ്ദേഹം നേടുന്ന റണ്‍സിന് അത്രയും വിലയുണ്ട്. ഫോമിലുള്ള യുവതാരങ്ങള്‍ക്ക് തീര്‍ച്ചയായും ഒരുപാട് സ്വാധീനം ചെലുത്താനും കോഹ്‌ലിക്കാവും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News