കോഹ്‌ലിയുടെ ആഘോഷം അതിരുവിട്ടു: ധോണിയെ അപമാനിച്ചെന്ന് വിമർശം

ചെന്നൈയുടെ നായകൻ ധോണിയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയുള്ള കോഹ്‌ലിയുടെ ആഘോഷമാണ് 'അതിരുവിട്ടത്'.

Update: 2022-05-05 05:43 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: വിക്കറ്റ് ആഘോഷങ്ങളൊന്നും ഒട്ടും കുറയ്ക്കാത്തയാളാണ് വിരാട് കോഹ്‌ലി. ഇതിന്റെ പേരിൽ കോഹ്‌ലി അഹങ്കാരിയാണെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രചാരമുണ്ടായിരുന്നു. ഇപ്പോഴിതാ ചെന്നൈ സൂപ്പർകിങ്‌സിനെതിരായ മത്സരത്തിലും കോഹ്‌ലിയെ തേടി അതേവിമർശനം വന്നിരിക്കുന്നു. ചെന്നൈയുടെ നായകൻ ധോണിയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയുള്ള കോഹ്‌ലിയുടെ ആഘോഷമാണ് 'അതിരുവിട്ടത്'.

മാന്യതയില്ലാത്ത പെരുമാറ്റമാണിതെന്നാണ് ഒരു കൂട്ടർ പറയുന്നത്. ധോണിയെപ്പോലുള്ള ഒരു കളിക്കാരന്റെ വിക്കറ്റ് ഒക്കെ ഇവ്വിതം ആഘോഷിക്കണോ എന്നാണ് വിമർശം. അതേസമയം കോഹ് ലിയുടെ വിക്കറ്റ് ലഭിച്ചുകഴിഞ്ഞപ്പോൾ ചെന്നൈ താരങ്ങൾ ഇത്തരത്തിൽ ആഘോഷിച്ചിട്ടില്ലെന്ന് രണ്ട് വീഡിയോയും പങ്കുവെച്ച് ചിലർ ചോദിക്കുന്നു. മത്സരത്തിൽ ചെന്നൈ തോൽക്കുകയും ചെയ്തിരുന്നു.


13 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം. ധോണിക്ക് ബാറ്റിങിൽ തിളങ്ങാനായിരുന്നില്ല. മൂന്ന് പന്തിന്റെ ആയുസ് മാത്രമെ ധോണിക്കുണ്ടായിരുന്നുള്ളൂ. നേടിയത് രണ്ട് റൺസ് മാത്രം. ഹേസിൽവുഡിനാണ് വിക്കറ്റ്. രജത് പാട്ടിദാറാണ് ധോണിയെ പിടികൂടിയത്. അതേസമയം ധോണിയുടെ 200ാം മത്സരമായിരുന്നുവെങ്കിലും ടീമിന് തോല്‍ക്കാനായിരുന്നു വിധി. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി.

നിർണായക മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചെലഞ്ചേഴ്സ് 13 റൺസിനാണ് ചെന്നൈയെ തോൽപ്പിച്ചത്. 174എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ 160 റൺസെ നേടാനായുള്ളു. 42 റൺസെടുത്ത മഹിപാൽ ലോംറോറും 38 റൺസെടുത്ത ഫാഫ് ഡു പ്ലെസിസുമാണ് ബാംഗ്ലൂരിന്റെ വിജയശില്പികൾ. തോൽവിയോടെ പോയിന്റ് പട്ടികയിൽ ചെന്നൈ ഒമ്പതാമതാണ്. 

Summary-Virat Kohli blasted for aggressive celebration after MS Dhoni's dismissal during RCB vs CSK IPL match

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News