ഏകദിന ക്യാപ്റ്റൻ സ്ഥാനവും കോഹ്‌ലിക്ക് നഷ്ടപ്പെടുമോ ?, ബിസിസിഐയുടെ തീരുമാനം ഈ ആഴ്ച

വിരാട് കോഹ്‌ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി ഇനി വരുന്ന ടി20, ഏകദിന ലോകകപ്പുകൾക്ക് മുൻപ് രോഹിത്തിന് ടീമിനെ പടുത്തുയർത്താൻ സമയം നൽകണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്

Update: 2021-12-02 13:54 GMT
Editor : Dibin Gopan | By : Web Desk
Advertising

ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോഹ്ലി തുടരുമോ എന്നതിൽ ബിസിസിഐയുടെ തീരുമാനം ഈ ആഴ്ച അറിയാം. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

വിരാട് കോഹ്‌ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി ഇനി വരുന്ന ടി20, ഏകദിന ലോകകപ്പുകൾക്ക് മുൻപ് രോഹിത്തിന് ടീമിനെ പടുത്തുയർത്താൻ സമയം നൽകണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഏകദിന നായക സ്ഥാനത്ത് കോഹ്‌ലിയെ തുടരാൻ അനുവദിക്കണം എന്ന നിർദേശവും ശക്തമാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അതേസമയം, ഒമൈക്രോണിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എങ്കിലും സൗത്ത് ആഫ്രിക്കൻ പര്യടനവുമായി മുൻപോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം എന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാൽ ടീം പ്രഖ്യാപനം നീട്ടിവെച്ചു. ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയിലേക്ക് പറക്കും. എന്നാൽ ഒമൈക്രോണിന്റെ സാഹചര്യത്തിൽ പര്യടനം ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ പറഞ്ഞാൽ പിന്മാറുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News