ടി20 റാങ്കിങ്: വിരാട് കോഹ്‌ലിക്ക്‌ വൻതിരിച്ചടി: നേട്ടമുണ്ടാക്കി ലോകേഷ് രാഹുല്‍

ടി20 ടൂർണമെന്റിലെ മൂന്ന് അർദ്ധ സെഞ്ച്വറികളാണ് രാഹുലിനെ തുണച്ചത്. അഫ്ഗാനിസ്താൻ, സ്‌കോട്ട്‌ലാൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെയായിരുന്നു രാഹുലിന്റെ അർദ്ധ സെഞ്ച്വറികൾ.

Update: 2021-11-10 13:59 GMT
Editor : rishad | By : Web Desk
Advertising

ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ റാങ്കിങിൽ വിരാട് കോഹ്‌ലി വൻ തിരിച്ചടി. നാല് സ്ഥാനങ്ങൾ ഇറങ്ങി എട്ടാം സ്ഥാനത്തിലേക്കാണ് കോഹ്‌ലി എത്തിയത്. കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായാണ് കോഹ്‌ലി ഇത്രയും റാങ്കിങുകള്‍ നഷ്ടമാകുന്നത്. അതേസമയം ഇന്ത്യയുടെ ഉപനായകനായി തെരഞ്ഞെടുത്ത ലോകേഷ് രാഹുൽ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രാഹുൽ അഞ്ചാം സ്ഥാനത്ത് എത്തി.

ടി20 ടൂർണമെന്റിലെ മൂന്ന് അർദ്ധ സെഞ്ച്വറികളാണ് രാഹുലിനെ തുണച്ചത്. അഫ്ഗാനിസ്താൻ, സ്‌കോട്ട്‌ലാൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെയായിരുന്നു രാഹുലിന്റെ അർദ്ധ സെഞ്ച്വറികൾ. എന്നാല്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെ രാഹുലിന് തിളങ്ങാനായിരുന്നില്ല. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രമാണ് റാങ്കിങ്ങില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 25 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത പ്രകടനത്തിനു പിന്നാലെ മാര്‍ക്രം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ തന്നെ റാസ്സി വാന്‍ഡെര്‍ ദസ്സന്‍ 10-ാം സ്ഥാനത്തുണ്ട്. 839 പോയന്റുമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് രണ്ടാമത്.  

ബാബർ അസം(പാകിസ്താൻ) ഡേവിഡ് മലാൻ(ഇംഗ്ലണ്ട്)എയ്ഡൻ മാർക്രം(ദക്ഷിണാഫ്രിക്ക)ആരോൺ ഫിഞ്ച്(ആസ്‌ട്രേലിയ) ലോകേഷ് രാഹുൽ(ഇന്ത്യ)മുഹമ്മദ് റിസ് വാൻ(പാകിസ്താൻ)ഡെവോൺ കോൺവെ(ന്യൂസിലസാൻഡ്)വിരാട് കോലി(ഇന്ത്യ)ജോസ് ബട്ട്‌ലർ(ഇംഗ്ലണ്ട്) റാസി വാൻ ദർ ദസൻ(ദക്ഷിണാഫ്രിക്ക) എന്നിവരാണ് ആദ്യ പത്ത് റാങ്ക് അലങ്കരിക്കുന്നവർ. ശ്രീലങ്കയുടെ വാനിഡു ഹസരങ്കയാണ് ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News