ഫോം വീണ്ടെടുക്കാൻ 'രണ്ടുംകൽപ്പിച്ച്' വിരാട് കോഹ്‌ലി

ഏഷ്യാ കപ്പിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ കോഹ്‌ലി നന്നായി വിയര്‍ക്കേണ്ടിവരും.

Update: 2022-08-13 12:29 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലി കടന്നുപോകുന്നത്. കോഹ്‌ലിയുടെ കഴിഞ്ഞ പരമ്പരകളെല്ലം നിരാശ നല്‍കുന്നതായിരുന്നു. ഏഷ്യാകപ്പാണ് ഇനി കോഹ്‌ലിയുടെ മുന്നിലുള്ളത്. ഇപ്പോഴിതാ ഏഷ്യാ കപ്പിന് ഫോം വീണ്ടെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് താരം.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം പരിശിലീക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. തന്റെ ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് പരിശീലകനായ സഞ്ജയ് ബംഗാറാണ് കോഹ്‌ലിക്ക് പരിശീലനം നല്‍കുന്നത്. ഓഗസ്റ്റ് 27 മുതല്‍ യു.എ.ഇയില്‍ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്.

കോഹ്‌ലിക്ക് ഏഷ്യാ കപ്പ് അതിനിര്‍ണായകമാണ്. ഏഷ്യാ കപ്പിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ കോഹ്‌ലി നന്നായി വിയര്‍ക്കേണ്ടിവരും. അവസരം കാത്തും കഴിവ് തെളിയിച്ചും നിരവധി കളിക്കാരാണ് സെലക്ടര്‍മാരുടെ റഡാറിലുള്ളത്. മോശം ഫോം തുടര്‍ന്നിട്ടും കോഹ്‌ലിക്ക്  നിരന്തരം അവസരം നല്‍കുന്നതിനെതിരെ ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.  ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോഹ്‌ലി അവസാനമായി കളിച്ചത്. അവിടെയും നിരാശയായിരുന്നു. 

ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്‌വാദ്, രാഹുൽ തൃപാഠി, ഇഷൻ കിഷൻ തുടങ്ങിയ പ്രതിഭ തെളിയിച്ച താരങ്ങൾ പുറത്തിരിക്കുമ്പോഴാണ് നിരന്തരം പരാജയപ്പട്ടിട്ടും കോഹ്ലിക്ക് ബി.സി.സി.ഐ എല്ലാ ഫോർമാറ്റുകളിലും അവസരം നൽകുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം.അത്തരമൊരു വിമർശനം ഉയർത്തിയതിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് വരെയുണ്ടായിരുന്നു. അതേസമയം കോഹ്‌ലിയെക്കൂടാതെ ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍ എന്നിവരും മുംബൈയില്‍ പരിശീലനം നടത്തുന്നുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News