'കോലിയുമായി താരതമ്യപ്പെടുത്തുന്നതിൽ സമ്മർദമില്ല, അഭിമാനം മാത്രം': ബാബർ അസം
വിരാട് കോലിയെപ്പോലുള്ള മികച്ച താരങ്ങളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് വലിയ അംഗീകാരമായി കരുതുന്നുവെന്നും ബാബര്‍
ഇന്ത്യന്‍ നായകന്‍ കോലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അഭിമാനം തോന്നാറുണ്ടെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാക് നായകന്റെ തുറന്ന് പറച്ചില്‍.
ക്രിക്കറ്റില്‍ നിന്ന് ലഭിക്കുന്ന ബഹുമാനത്തിന് ദൈവത്തിന് നന്ദി പറയുന്നു. വിരാട് കോലിയെപ്പോലുള്ള മികച്ച താരങ്ങളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് വലിയ അംഗീകാരമായി കരുതുന്നുവെന്നും ബാബര്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്ന് സെഞ്ച്വറികള്‍ നേടിയതാണ് കരിയറിലെ വഴിത്തിരിവ്. അതിന് ശേഷം എന്റെ ആത്മവിശ്വാസം ഉയര്‍ന്നു. മികച്ച താരങ്ങളില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചു. എല്ലാ ദിവസവും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാറുണ്ട്. നിലവിലെ പ്രകടനം തുടരാനാണ് ശ്രമിക്കുന്നതെന്നും ബാബര്‍ പറഞ്ഞു.
കോലിയും ഞാനും രണ്ട് വ്യത്യസ്ത കളിക്കാരാണ്. എനിക്ക് എന്റേതായ ശൈലിയും അദ്ദേഹത്തിന്റെ മറ്റൊരു ശൈലിയുമാണ്. എന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കളിക്കാനാണ് ഞാൻ ശ്രമിക്കുക. മറ്റ് മികച്ച കളിക്കാർക്കൊപ്പം എന്റെ പേരും എഴുതി ചേർക്കപ്പെടുന്നത് വലിയ അംഗീകാരമാണെന്നും ബാബര്‍ പറഞ്ഞു. സമീപകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും മികച്ച ബാറ്റ്‌സ്മാന്റെ പട്ടികയിലേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. സ്റ്റീവ് സ്മിത്ത്, കെയിന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരുടെ പേരാണ് നിലവിലെ മികച്ച ബാറ്റ്സ്മാന്മാരായി പരിഗണിക്കപ്പെടാറുള്ളത്.