'ആ തീരുമാനം പെട്ടെന്ന് എടുത്തതല്ല'; ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തെ കുറിച്ച് കോഹ്‌ലി

ഈ സീസണ് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോഹ്‌ലി അറിയിച്ചത്

Update: 2021-10-10 11:08 GMT
Editor : Dibin Gopan | By : Web Desk
Advertising

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ളത് പെട്ടെന്നുള്ള തീരുമാനം ആയിരുന്നില്ലെന്ന് വിരാട് കോഹ്‌ലി. 2019ൽ തന്നെ ഇക്കാര്യത്തെപ്പറ്റി ആലോചിച്ചിരുന്നു എന്നും സഹതാരം എബി ഡിവില്ല്യേഴ്‌സുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു എന്നും കോഹ്‌ലി സ്റ്റാർ സ്‌പോർട്‌സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുന്നതിനെപ്പറ്റി 2019ൽ തന്നെ ഞാൻ ഡിവില്ല്യേഴ്‌സുമായി സംസാരിച്ചിരുന്നു.അന്ന് ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുകയും ഒരു വർഷം കൂടി നായക സ്ഥാനത്ത് തുടരാമെന്ന് തീരുമാനിക്കുകയും ചെയ്തു. 2020ൽ മാനേജ്‌മെന്റ് പുനസംഘടനയോടെ കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടു.''- കോഹ്‌ലി പറഞ്ഞു.

ഈ സീസണ് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോഹ്‌ലി അറിയിച്ചത്. എന്നാൽ വിരമിക്കുന്നത് വരെ ടീമിൽ തുടരുമെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി. ലോകകപ്പിന് ശേഷം ടി-20 നായക സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിന് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറഞ്ഞിരുന്നു.

ഐപിഎലിന്റെ ഈ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അവസാന നാലിൽ എത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനും ചെന്നൈ സൂപ്പർ കിംഗ്‌സിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് ആർസിബിയുടെ പ്ലേ ഓഫ് പ്രവേശനം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News