മൂന്നാം ടെസ്റ്റിൽ റബാദക്കെതിരെ കോഹ്‌ലി നേടിയ സിക്‌സറിനൊരു പ്രത്യേകതയുണ്ട്...
ക്രിക്കറ്റുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുന്ന മോഹൻദാസ് എന്നയാളുടെ ട്വീറ്റ് പ്രകാരം 2019ന് ശേഷമുള്ള കോഹ്‌ലിയുടെ അഞ്ചാമത്തെ സിക്‌സറാണിതെന്നാണ്. ക്ഷമയുടെ അങ്ങേയറ്റം കണ്ട് കോഹ്‌ലി 201 പന്തിൽ നിന്ന് 12 ഫോറും ഒരു സിക്‌സറും സഹിതമാണ് 79 റൺസ് നേടിയത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പായിച്ച ഒരു സിക്‌സറാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. കോഹ്‌ലിയുടെ സെഞ്ച്വറി വരൾച്ച ഈ മത്സരത്തോടെ തീരുമെന്ന് തോന്നിച്ചെങ്കിലും 79ൽ നിൽക്കെ റബാദ പുറത്താക്കുകയായിരുന്നു. ഇതെ റബാദയുടെ പന്തിലാണ് കോഹ്‌ലി ആ സിക്‌സർ പായിച്ചതും.
ക്രിക്കറ്റുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുന്ന മോഹൻദാസ് എന്നയാളുടെ ട്വീറ്റ് പ്രകാരം 2019ന് ശേഷമുള്ള കോഹ്‌ലിയുടെ അഞ്ചാമത്തെ സിക്‌സറാണിതെന്നാണ്. ക്ഷമയുടെ അങ്ങേയറ്റം കണ്ട് കോഹ്‌ലി 201 പന്തിൽ നിന്ന് 12 ഫോറും ഒരു സിക്‌സറും സഹിതമാണ് 79 റൺസ് നേടിയത്. അതേസമയം മറ്റു കൗതുകകരമായ കണക്കുകളും മോഹൻദാസ് ട്വീറ്റ് ചെയ്യുന്നുണ്ട്.
Virat Kohli hits a six to Rabada in Test Cricket.#PSL2022 #INDvsSA #IPL2022 #Cricket pic.twitter.com/SJ5NxxZzvK
— ᎯᎻᏕᎯᏁ ᎷᏬᎶᎻᎯᏝ (@AhsanMughal0007) January 11, 2022
2019ന് ശേഷം ഏകദിന നായകൻ രോഹിത് ശർമ്മ 51 സിക്‌സുകളാണ് കണ്ടെത്തിയത്. മായങ്ക് അഗർവാൾ 25 സിക്‌സറുകൾ നേടിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ റിഷബ് പന്ത് 18 സിക്‌സറുകളും കണ്ടെത്തി. 41ാം ഓവറിലാണ് കാഗിസോ റബാദയെ കോഹ്‌ലി സിക്‌സർ പറത്തിയത്. ഈ ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യത്തെ സിക്‌സറും ഇതായിരുന്നു. ടെസ്റ്റില്‍ 155 പന്തുകള്‍ നേരിട്ടപ്പോള്‍ ഉമേഷ് യാദവ് 11 സിക്‌സ് അടിച്ചു. കോഹ് ലി 2568 പന്തുകള്‍ നേരിട്ടപ്പോള്‍ അടിച്ചത് അഞ്ച് സിക്സറും.
അതേസമയം മത്സരത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 223 റൺസിന് പുറത്തായി. 79 റൺസെടുത്ത നായകൻ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ചേതശ്വർ പൂജാര 43 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. ആദ്യം രാഹുലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയർ പുറത്താക്കി.
A rare six for Virat Kohli in Tests!
— Mohandas Menon (@mohanstatsman) January 11, 2022
Today his six at Cape Town is the only fifth in the last three years!
During the same period Rohit Sharma, Mayank Agarwal and Rishabh Pant have hit 31, 25 & 18 sixes respectively!#IndvSA #IndvsSA #SAvIND #INDvsSA