കോഹ്‌ലിക്ക് സർപ്രൈസ്‌ ഗാർഡ് ഓഫ് ഓണർ നൽകി സഹതാരങ്ങൾ

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു ഭാഗത്തായി നിന്നു. സഹ താരങ്ങള്‍ക്ക് നടുവിലൂടെ കൈകള്‍ ഉയര്‍ത്തി കോഹ്‌ലി ഗ്രൗണ്ടിലേക്ക് ഇറങ്ങി

Update: 2022-03-05 12:44 GMT
Editor : rishad | By : Web Desk
Advertising

തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിൽ ഫിൽഡിങിനിറങ്ങിയ വിരാട് കോഹ്‌ലിയെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് ടീം ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു ഭാഗത്തായി നിന്നു. സഹ താരങ്ങള്‍ക്ക് നടുവിലൂടെ കൈകള്‍ ഉയര്‍ത്തി കോഹ്‌ലി ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇന്ത്യൻ താരങ്ങൾ വിരാട് കോഹ്‌ലിയ്ക്ക് ഗാർഡ് ഓഫ് ഓണർ നൽകിയത്.

ഗാർഡ് ഓഫ് നൽകാനായി മൈതാനത്ത് ഇറങ്ങിയ കോഹ്‌ലിയെ രോഹിത് ശർമ്മ തിരിച്ചുപോയി വീണ്ടും മൈതാനത്തിറങ്ങാൻ ആവശ്യപെടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗാർഡ് ഓഫ് ഓണർ നൽകുന്നതിന് മുൻപേ കോഹ്‌ലി മൈതാനത്തിറങ്ങിയിരുന്നു. അതുകൊണ്ടാണ് ഗാർഡ് ഓഫ് ഓണർ നൽകാനായി കോഹ്‌ലിയോട് വീണ്ടും മൈതാനത്തിറങ്ങാൻ ആവശ്യപെട്ടത്. ഇക്കാര്യം കോഹ്‌ലിയ്ക്കും സർപ്രൈസ് ആയിരുന്നുവെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.  

അതേസമയം ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് ആധിപത്യം. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 466 റണ്‍സ് കൂടി വേണം. 26 റണ്‍സുമായി പത്തും നിസംഗയും ഒരു റണ്ണെടുത്ത് ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്. ദിമുത് കരുണരത്‌നെ, ലാഹിരു തിരിമന്നെ, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രവീന്ദ്ര ജഡേജ (പുറത്താകാതെ 175)യുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Virat Kohli receives a special guard of honour by teammates in his 100th Test

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News