'മുഖത്തെ ആ ചിരി കണ്ടതില്‍ സന്തോഷം'; സച്ചിന്റെ റെക്കോർഡും കോഹ്ലി മറികടക്കുമെന്ന് റിക്കി പോണ്ടിങ്

ലോകകപ്പിൽ കോഹ്ലിയെ ഓപണറായി കളിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ മാനേജ്‌മെന്റ് ആലോചിക്കണമെന്ന് പോണ്ടിങ് ആവശ്യപ്പെട്ടു

Update: 2022-09-20 07:32 GMT
Editor : Shaheer | By : Web Desk
Advertising

സിഡ്‌നി: ഇന്ത്യ-ആസ്‌ട്രേലിയ ടി20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ വിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ച് മുൻ ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ്. കോഹ്ലിയുടെ തിരിച്ചുവരവ് വലിയ സന്തോഷമാണ് തരുന്നതെന്ന് പോണ്ടിങ് പ്രതികരിച്ചു. സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് കോഹ്ലി തകർക്കുമെന്ന് താനിപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജന ഗണേശനൊപ്പമുള്ള 'ദ ഐ.സി.സി റിവ്യൂ' പോഡ്കാസ്റ്റിലാണ് പോണ്ടിങ്ങിന്റെ പ്രതികരണം. ''റൺസുകളുമായുള്ള കോഹ്ലിയുടെ തിരിച്ചുവരവ് കാണാൻ വലിയ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ മുഖത്തെ ആ ചിരി തിരിച്ചുവന്നത് കാണുന്നതു തന്നെ വലിയ കാര്യമാണ്.. (വിരാട് കോഹ്ലി സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടക്കുമോ എന്ന്) മൂന്നു വർഷംമുൻപ് എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ അതെ എന്നു പറയുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ കുറച്ചു മന്ദഗതിയിലാണ്. എന്നാലും, കോഹ്ലിക്ക് ഇനിയും അതു സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിൽ ഒരു സംശയവുമില്ല.''-പോണ്ടിങ് വ്യക്തമാക്കി.

കോഹ്ലിക്കുമുൻപിൽ ഇനിയും ഒരുപാട് കാലമുണ്ട്. എന്നാലും, 30 സെഞ്ച്വറി പിന്നിൽ എന്നൊക്കെപ്പറയുന്നത് വലിയ അക്കം തന്നെയാണ്. അടുത്ത മൂന്നോ നാലോ വർഷം ഒരു വർഷം അഞ്ച്, ആറ് സിക്‌സ് ഒക്കെയായിരിക്കും വരാൻ പോകുന്നത്. കുറച്ച് ഏകദിന സെഞ്ച്വറിയും വേണമെങ്കിൽ ടി20യും കൂട്ടിയാൽ അതു സാധ്യമായേക്കാമെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

കോഹ്ലി ഓപണറായാണ് ടി20യിൽ സെഞ്ച്വറി നേടിയിട്ടുള്ളത്. ലോകകപ്പിൽ അദ്ദേഹത്തെ ടോപ്ഓർഡറിൽ ഇറക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ മാനേജ്‌മെന്റ് ആലോചിക്കണമെന്നും പോണ്ടിങ് സൂചിപ്പിച്ചു. ഓപണറായുള്ള കോഹ്ലിയുടെ സെഞ്ച്വറി സെലക്ടർക്കുമുന്നിൽ കൂടുതൽ തലവേദനയായിരിക്കാനും ഇടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ന് മൊഹാലിയിലാണ് ആസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യത്തെ ടി20 മത്സരം. രണ്ടാമത്തെ മത്സരം 23ന് നാഗ്പൂരിലും അവസാന മത്സരം 25ന് ഹൈദരാബാദിലും നടക്കും.

Summary: ''I still think Virat Kohli can surpass Sachin's hundred record'', says Ricky Ponting

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News