രണ്ടാം അവസരത്തിൽ കോളടിച്ച് വിഷ്ണു: ഹൈദരാബാദിലേക്ക്‌

ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.

Update: 2022-02-13 15:28 GMT
Editor : rishad | By : Web Desk
Advertising

ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ്. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.

മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

മലയാളി താരങ്ങളായ ബേസിൽ തമ്പിയും കെ.എം അസിഫും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരവുമായ റോബിൻ ഉത്തപ്പയെയുമാണ് നിലവിൽ വിഷ്ണുവിനെ കൂടാതെ മറ്റ് ടീമുകൾ സ്വന്തമാക്കിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപ്റ്റൽസിന്റെ ഭാഗമായിരുന്നു വിഷ്ണു. അടിസ്ഥാന തുകയ്ക്കായിരുന്നു 2021ലെ ലേലത്തിൽ ഡൽഹി സ്വന്തമാക്കി. അതിന് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ താരമായിരുന്ന വിഷ്ണു മൂന്ന് ഐപിഎൽ മത്സരങ്ങളിൽ ബാറ്റ് വീശിയിരുന്നു.  

അതേസമയം രണ്ടാം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണും രണ്ടാം ദിനത്തില്‍ നേട്ടമുണ്ടാക്കി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തില്‍ ആദ്യം ലേലത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.ഈയിടെ സമാപിച്ച ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡീന്‍ സ്മിത്തിനെ 6 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News