റൺമെഷീനായി വാർണറും പവലും; ഹൈദരാബാദിനെതിരെ ഡൽഹിക്ക് കൂറ്റൻ സ്‌കോർ

മത്സരം ജയിക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദിന് 208 റൺസ് നേടണം

Update: 2022-05-05 16:26 GMT
Advertising

ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ഡേവിഡ് വാർണറും അഞ്ചാമനായി ഇറങ്ങിയ റോവ്മാൻ പവലും തകർത്തു കളിച്ചപ്പോൾ ഐ.പി.എല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരം ജയിക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദിന് 208 റൺസ് നേടണം. മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി മികച്ച ബോളിങ് നിരയുള്ള ഹൈദരാബാദിനെതിരെ തകർപ്പൻ റൺവേട്ട നടത്തിയത്. 58 പന്തിൽ 12 ഫോറുകളും മൂന്നു സിക്‌സുമായി വാർണർ 92 റൺസ് നേടിയപ്പോൾ കേവലം 35 പന്തിൽ ആറു സിക്‌സും മൂന്നു ഫോറുമായി 67 റൺസാണ് പവൽ അടിച്ചുകൂട്ടിയത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവർ. ഡൽഹിയുടെ സ്‌കോർബോർഡ് ശൂന്യമായിരിക്കെ ഓപ്പണർ മൻദീപ് സിങിനെ ഭുവി വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ചു. വൺഡൗണായെത്തിയ മിച്ചൽ മാർഷ് രണ്ടു ഫോറുകളിച്ച് മടങ്ങി. ഏഴു ബോളിൽ 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ പിന്നീട് വന്ന ക്യാപ്റ്റൻ റിഷബ് പന്ത്‌ വെടിക്കെട്ട് നടത്തുന്ന സൂചനകൾ കാണിച്ചു. ശ്രേയസ് ഗോപാലിന്റെ ഒരു ഓവറിൽ തുടർച്ചായി മൂന്നു സിക്‌സറും ഒരു ഫോറുമായി 23 റൺസാണ് താരം അടിച്ചു കൂട്ടിയത്. എന്നാൽ കളിയിലാകെ 16 പന്തുകൾ നേരിട്ട താരത്തിന്റെ സമ്പാദ്യമായ 26 റൺസിൽ ഭൂരിപക്ഷവും നേടിയ ഓവറിൽ തന്നെ പുറത്തായി. ശ്രേയസ് ഗോപാൽ ഓവറിലെ അവസാന പന്തിൽ കുറ്റി തെറിപ്പിക്കുകയായിരുന്നു. മിച്ചൽ മാർഷിനെ തന്റെ തന്നെ ബോളിൽ ഷോണ്‍ അബോട്ട് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.



Warner and Powell As run machine; Big score for Delhi against Hyderabad

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News