സഞ്ജുവിന് അവന്‍റെ കഴിവിനോട് നീതി പുലർത്താൻ സാധിച്ചിട്ടില്ല: വസീം ജാഫർ
ഒരു മത്സരത്തിൽ മികച്ച രീതിയിൽ കളിക്കുകയും പിന്നീടുള്ള മത്സരങ്ങളിൽ പെട്ടെന്ന് പുറത്തു പോകുന്നതുമാണ് ഇപ്പോൾ സഞ്ജുവിന്റെ രീതിയെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു. തനിക്ക് സഞ്ജുവിനെ കണ്ട് ആ തെറ്റ് തിരുത്തണമെന്ന് ആഗ്രഹമുണ്ടെന്നും വസീം പറഞ്ഞു.
നാളെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പര്യടനത്തിൽ സഞ്ജുവിന് കളിക്കാൻ അവസരം കിട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജുവും ഇഷൻ കിഷനെയും മാറി മാറി പരീക്ഷിക്കാനാണ് ഇന്ത്യയുടെ പ്ലാൻ എന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.
''സഞ്ജു സാംസണിൽ എനിക്ക് നല്ല പ്രതീക്ഷയുണ്ട്, അവൻ മികച്ച രീതിയിൽ കളിക്കണമെന്നാണ് എന്റെ ആഗ്രഹം''-അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. മികച്ച താരമായിരുന്നിട്ട് കൂടി തന്റെ കഴിവിനോട് നീതി പുലർത്താൻ പലപ്പോഴും അവന് സാധിച്ചിട്ടില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്''. -അദ്ദേഹം പറഞ്ഞു.
സഞ്ജുവിന് ഐപിഎല്ലിൽ റൺസുകൾ നേടാൻ സാധിക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ല എന്ന ടാഗ് അദ്ദേഹത്തിന് ഉള്ളതായി താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു മത്സരത്തിൽ മികച്ച രീതിയിൽ കളിക്കുകയും പിന്നീടുള്ള മത്സരങ്ങളിൽ പെട്ടെന്ന് പുറത്തു പോകുന്നതുമാണ് ഇപ്പോൾ സഞ്ജുവിന്റെ രീതിയെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു. തനിക്ക് സഞ്ജുവിനെ കണ്ട് ആ തെറ്റ് തിരുത്തണമെന്ന് ആഗ്രഹമുണ്ടെന്നും വസീം പറഞ്ഞു.
ഈ സീസണിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായത് സഞ്ജുവിന്റെ കളി ശൈലിയിൽ കുറച്ചു കൂടി ഉത്തരവാദിത്വം കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജഴ്‌സിയിൽ പലപ്പോഴും സ്ഥിരതയുടെ പ്രശ്‌നം നേരിടുന്ന സഞ്ജുവിന് ആ ചരിത്രം തിരുത്തിക്കുറിച്ച് ടീമിൽ സ്ഥിരസാന്നിധ്യമായി മാറാനുള്ള അവസരം കൂടിയാണ് നാളെ ആരംഭിക്കുന്ന ഈ ശ്രീലങ്കൻ പര്യടനം.