'രോഹിത് വേറെ ലെവൽ': വാനോളം പുകഴ്ത്തി വസീം അക്രം

ആരും കൊതിക്കുന്ന ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിക്ക് പിന്നാലെ ഒരു പിടി റെക്കോർഡുകളും താരം സ്വന്തമാക്കിയിരുന്നു.

Update: 2023-11-14 10:40 GMT
Editor : rishad | By : Web Desk

വസീം അക്രം- രോഹിത് ശര്‍മ്മ

Advertising

മുംബൈ: ന്യൂസിലാൻഡിനെതിരെ സെമി പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ബുധനാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ, സെമിക്കായി വാങ്കഡെയിൽ എത്തിയത്.

നായകൻ രോഹിത് ശർമ്മയും ഫോമും ക്യാപ്റ്റൻസിയും എല്ലാം എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ രോഹിത് ശർമ്മയെ പുകഴ്ത്തി വസീം അക്രം രംഗത്ത് എത്തിയിരിക്കുന്നു. രോഹിതിനൊപ്പൊലെ വേറൊരു കളിക്കാരനില്ലെന്നും അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടാൽ ഇതിത്ര എളുപ്പമായിരുന്നോ എന്നും പറയുകയാണ് അക്രം.

'അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മയെപ്പോലെ വേറൊരു കളിക്കാരൻ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയിൻ വില്യംസൺ, ബാബർ അസം എന്നിവരെക്കുറിച്ചാണ് നമ്മൾ പലപ്പോഴും സംസാരിക്കാറ്. എന്നാൽ രോഹിത് വ്യത്യസ്തനാണ്. ബാറ്റിങ് എളുപ്പമാക്കുകയാണ് അദ്ദേഹം- വസീം അക്രം പറഞ്ഞു. ഏത് സാഹചര്യത്തിലായാലും, ഏത് ലോകോത്തര ബൗളിംഗ് നിരയാണെങ്കിലും, അത്രയും എളുപ്പത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുന്നുണ്ടെന്നും അക്രം കൂട്ടിച്ചേര്‍ത്തു. 

അതേസമം ആരും കൊതിക്കുന്ന ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. നെതർലാൻഡ്‌സിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറിക്ക് പിന്നാലെ ഒരു പിടി റെക്കോർഡുകളും താരം സ്വന്തമാക്കിയിരുന്നു.

54 പന്തുകളിൽ നിന്ന് രണ്ട് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടക്കം 61 റൺസാണ് രോഹിത് നേടിയത്. കോളിൻ അക്കർമാനെതിരെ രോഹിത് നേടിയ ആദ്യ സിക്‌സർ കൊണ്ടെത്തിച്ചത് ഒരു റെക്കോർഡിലേക്കാണ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്‌സറുകൾ പായിക്കുന്ന താരമെന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിയത്. രോഹിതിന്റെ പേരിൽ ഇപ്പോൾ 60 സിക്‌സറുകളായി.  

Summary- 'Don’t Think There is Anyone Like Rohit Sharma in World Cricket': Wasim Akram

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News