കോമണ്‍ സെന്‍സ് അത്ര കോമണൊന്നുമല്ല...; കോഹ്‍ലിയുടെ ഔട്ടിനെതിരെ വസീം ജാഫര്‍
പന്ത് ബാറ്റിൽത്തട്ടുന്നത് റീപ്ലേയിൽ വ്യക്തമായിരുന്നിട്ടും തേഡ് അംപയർ ഔട്ട് അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
ന്യൂസീലൻഡിനെതിരായ മുംബൈ ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്കെതിരെ വിവാദപരമായി ഔട്ട് അനുവദിച്ച അംപയർമാർക്കെതിരെ മുൻ ഇന്ത്യൻ താരം വസിം ജാഫർ രംഗത്ത്. ട്വിറ്ററിലൂടെയാണ് താരം തന്‍റെ വിമർശനം ഉന്നയിച്ചത്. സാമാന്യ ബോധമുണ്ടെങ്കിൽപ്പോലും വിരാട് കോഹ്‍ലി ഔട്ടല്ലെന്ന് വ്യക്തമാകുമായിരുന്നുവെന്ന് വസിം ജാഫർ അഭിപ്രായപ്പെട്ടു. 'കോമൺ സെൻസ് അത്ര കോമൺ' അല്ലെന്ന് പരിഹസിക്കാനും ജാഫർ മറന്നില്ല.
ഇന്ത്യ–ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലാണ് കോഹ്‍ലിയുടെ പുറത്താകൽ വിവാദമുണ്ടായത്. ഇന്ത്യൻ ഇന്നിങ്സിലെ മുപ്പതാം ഓവറിൽ ചേതേശ്വർ പൂജാരയെ അജാസ് പട്ടേൽ പുറത്താക്കിയതിനു പിന്നാലെയാണ് കോഹ്‍ലി ക്രീസിലെത്തിയത്. അതേ ഓവറിലെ അവസാന അവസാന പന്തിൽ പട്ടേൽ കോഹ്‍ലിയെയും മടക്കി. ന്യൂസീലൻഡ് താരങ്ങളുടെ അപ്പീൽ സ്വീകരിച്ച് അംപയർ അനിൽ ചൗധരി ഔട്ട് അനുവദിക്കുകയായിരുന്നു. അപംയറുടെ തീരുമാനം കോഹ്‍ലി ഉടൻതന്നെ റിവ്യൂ ചെയ്തെങ്കിലും തേഡ് അംപയറും അദ്ദേഹം പുറത്താണെന്ന നിലപാടാണ് കൈക്കൊണ്ടത്. പന്ത് ബാറ്റിൽത്തട്ടുന്നത് റീപ്ലേയിൽ വ്യക്തമായിരുന്നിട്ടും തേഡ് അംപയർ ഔട്ട് അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
'ആദ്യം ബാറ്റിൽത്തന്നെയാണ് പന്തു തട്ടിയതെന്നാണ് എന്റെ അഭിപ്രായം. അത്തരമൊരു തീരുമാനത്തിലെത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, സാമാന്യ ബോധം ഉപയോഗിക്കേണ്ടിയിരുന്ന ഒരു സന്ദർഭമാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, കോമൺ സെൻസ് അത്ര കോമണല്ലെന്നാണല്ലോ. വിരാടിനോട് സഹതാപം തോന്നുന്നു' – വസീം ജാഫറിന്‍രെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം