'അയാൾ ഇന്ത്യക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കും': ടീം ഇന്ത്യയിലെ യുവതാരത്തെ പുകഴ്ത്തി സെലക്ഷൻ കമ്മിറ്റി

ടീം ഇന്ത്യക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള കളിക്കാരനാണ് ഗെയിക്‌വാദെന്ന് ചേതൻ ശർമ്മ പറഞ്ഞു. ജനുവരി 19നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

Update: 2022-01-01 06:58 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ ഓപ്പണിങ് ബാറ്റ്‌സ്മാൻ റുതുരാജ് ഗെയിക്‌വാദിനെ പുകഴ്ത്തി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ. ടീം ഇന്ത്യക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള കളിക്കാരനാണ് ഗെയിക്‌വാദെന്ന് ചേതൻ ശർമ്മ പറഞ്ഞു. ജനുവരി 19നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.

'നോക്കൂ, അദ്ദേഹത്തിന് ശരിയായ സമയത്ത് അവസരം ലഭിച്ചു. അദ്ദേഹം ടി20 ടീമിലുണ്ടായിരുന്നു, ഇപ്പോൾ ഏകദിന ടീമിലുമുണ്ട്, ഏത് ഫോര്‍മാറ്റിലായാലും രാജ്യത്തിന് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിക്കാന്‍ റുതുരാജ്നാകുമെന്നും ചേതന്‍ശര്‍മ്മ പറഞ്ഞു.

പൂനെയിൽ നിന്നുള്ള 24 കാരനായ റുതുരാജ് 2021 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച സ്‌കോററായിരുന്നു, 635 റൺസ് നേടിയ താരം ചെന്നൈ സൂപ്പർ കിംഗ്‌സ് കിരീടം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഐ‌പി‌എല്ലിലെ തകര്‍പ്പന്‍ പ്രകടനം വിജയ്ഹസാരെ ട്രോഫിയിലും റുതുരാജ് തുടര്‍ന്നു. അവിടെയും ടോപ് സ്കോററായിരുന്നു. തുടര്‍ച്ചയായ സെഞ്ച്വറികള്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളിൽ നിന്ന് റുതുരാജ് 603 റൺസ് നേടിയിരുന്നു. 168 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്‌കോര്‍. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ടി20 അരങ്ങേറ്റം. 

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Will "Do Wonders" For Team India: Chief Selector Chetan Sharma Heaps Praise On Ruturaj Gaikwad

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News