ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ വില്യംസൺ കളിക്കില്ല; കിവീസിനെ സൗത്തി നയിക്കും
എന്നാൽ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളും വില്യംസൺ കളിക്കും
ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് പിന്മാറി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. എന്നാൽ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളും വില്യംസൺ കളിക്കും.
വില്യംസണിന്റെ അഭാവത്തിൽ പേസർ ടിം സൗത്തി ആയിരിക്കും ന്യൂസിലാൻഡിനെ നയിക്കുക. നാളെയാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം. നിലവിൽ ജയ്പൂരിൽ പരിശീലനം നടത്തുന്ന കിവീസിന്റെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ടീമിനൊപ്പം വില്യംസൺ ചേരുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.
ജാമിസൺ, ഡാരിയൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്ത്നർ എന്നിവർ ട്വന്റി20, ടെസ്റ്റ് പരമ്പരകൾ കളിക്കും. ബുധനാഴ്ച ജയ്പൂരാണ് ആദ്യ ട്വന്റി20. പിന്നാലെ നവംബർ 19ന് റാഞ്ചിയിൽ രണ്ടാമത്തെ ടി20യും നവംബർ 21ന് കൊൽക്കത്തയിൽ മൂന്നാമത്തെ ടി20യും നടക്കും.
New Zealand captain Kane Williamson withdraws from Twenty20 series against India But Williamson will play both the Tests against India.