കന്നി ജയമോ രണ്ടാം ജയമോ?; അഫ്ഗാനെ നേരിടാൻ ഇംഗ്ലണ്ട് ഇന്നിറങ്ങും
ഇംഗ്ലണ്ടിന് രണ്ടാം ജയമാണ് ലക്ഷ്യമെങ്കിൽ കന്നി ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ ഇറങ്ങുന്നത്
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഇംഗ്ലണ്ടിന് രണ്ടാം ജയമാണ് ലക്ഷ്യമെങ്കിൽ കന്നി ജയം ലക്ഷ്യമിട്ടാണ് അഫ്ഗാൻ ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലാണ് മത്സരം..
ന്യൂസിലൻഡിനെതിരെ 9 വിക്കറ്റിന് തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെയായിരുന്നില്ല രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കണ്ടത്. 137 റൺസിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനെിരെ നേടിയത്.
ജോണി റൂട്ട്, ഡേവിഡ് മലാൻ, ജോണി ബെയര്‍സ്റ്റോ എന്നിവരടങ്ങിയ വെടിക്കെട്ട് ബാറ്റിങ് നിരയും മികച്ച ഫോമിലുള്ള ബോളിങ് നിരയും ഇംഗ്ലണ്ടിന്റെ കരുത്താണ്. മറുവശത്ത്, കളിച്ച രണ്ട് മത്സരങ്ങളിലും ദയനീയ പരാജയമാണ് അഫ്ഗാനിസ്താൻ നേരിട്ടത്.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിനായിരുന്നു തോൽവിയെങ്കിൽ രണ്ടാം മത്സരത്തിൽ ഇന്ത്യയോട് 8 വിക്കറ്റിന് പരാജയപ്പെട്ടു. ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്‍സായ്, റഹ്മാനുല്ല ഗുർബാസ് എന്നിവരുടെ ഭേദപ്പെട്ട പ്രകടനം ഒഴിച്ചാൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായിട്ടില്ല അഫ്ഗാന്റെ ബാറ്റിങ് നിരയ്ക്ക്......
റാഷിദ് ഖാനടങ്ങിയ ബോളിങ് നിരയിൽ അഫ്ഗാന് പ്രതീക്ഷകളുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരെ കാര്യങ്ങൾ അത്ര എളുപ്പമാവില്ല