മറഡോണയുടെ മരണം; ചികിത്സാ പിഴവിനെ ചൊല്ലിയുള്ള കേസില്‍ വിചാരണ മാറ്റി

കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് 8 മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

Update: 2024-09-13 13:00 GMT
Advertising

ബ്യൂണസ് ഐറിസ്: അർജന്‍റൈന്‍ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ ആരോപിക്കപ്പെട്ട ചികിത്സാ പിഴവിൽ എട്ട് മെഡിക്കൽ ഉദ്യോഗസ്ഥരുടെ വിചാരണ മാറ്റി. അടുത്ത മാസം ആരംഭിക്കേണ്ട വിചാരണ 2025 മാർച്ച് 11 ലേക്കാണ് മാറ്റിയത്. അമിതമായ കൊക്കെയിൻ- ആൽക്കഹോൾ ഉപയോഗത്തെ തുടർന്ന് ഏറെ കാലം ചികിത്സയിലായിരുന്നു മറഡോണ.

2020 നവംബറിലാണ് മറഡോണ മരണപ്പെടുന്നത്. മസ്തിഷ്‌ക സംബന്ധമായ സർജറി കഴിഞ്ഞ് ദിവസങ്ങൾക്കകം ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.  പിന്നീട് മരണത്തിൽ ദുരൂഹത ആരോപിച്ച് മറഡോണയെ ചികിത്സിച്ചിരുന്ന ന്യൂറോ സർജൻ ലിയോ പോൾഡോ ലൂക്ക്, സൈക്കാട്രിസ്റ്റ് അഗസ്റ്റീന കൊസച്ചോവ്, മറ്റ് ആറ് മെഡിക്കൽ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും കേസ് ഫയൽ ചെയ്തു. ഇത് രണ്ടാം തവണയാണ് കേസിന്റെ വിചാരണ മാറ്റിവക്കുന്നത്.  കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് 8 മുതൽ 25 വർഷം വരെ  തടവ് ശിക്ഷ ലഭിക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News