ആ ചരിത്ര വിജയം ഹൃദയത്തില്‍ മാത്രമല്ല, ശരീരത്തിലുമുണ്ടാകണം; കാലില്‍ ലോകകപ്പിന്‍റെ ടാറ്റൂ കുത്തി ഡി മരിയ
ഫൈനലില്‍ ടീമിനായി മിന്നുന്ന പ്രകടനം കാഴ്ച വച്ച താരമാണ് എയ്ഞ്ചല്‍ ഡി മരിയ
ബ്യൂണസ് ഐറീസ്: 36 വര്‍ഷത്തിനു ശേഷം ലോകകപ്പ് ജന്‍മനാട്ടിലേക്ക് കൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് അര്‍ജന്‍റീനിയന്‍ താരങ്ങള്‍. ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന മെസ്സിയുടെയും മറ്റ് ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഫൈനലില്‍ ടീമിനായി മിന്നുന്ന പ്രകടനം കാഴ്ച വച്ച താരമാണ് എയ്ഞ്ചല്‍ ഡി മരിയ. അർജന്റീനക്കായി തുടർച്ചയായ മൂന്നാം ഫൈനലിലാണ് ഡി മരിയ ഗോൾ നേടുന്നത്. ഇപ്പോഴിതാ ചരിത്ര വിജയം എന്നെന്നും ഓര്‍മിക്കാനായി ലോകകപ്പിന്‍റെ വലിയൊരു ടാറ്റൂ കാലില്‍ അടിച്ചിരിക്കുകയാണ് ഡി മരിയ.
വലതു തുടയിലാണ് ടാറ്റൂ കുത്തിയിരിക്കുന്നത്. ടാറ്റൂ ആര്‍ട്ടിസ്റ്റ് എസെക്വൽ വിയാപിയാനോയെ സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഡി മരിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ''എല്ലാത്തിനും നന്ദി സുഹൃത്തേ.. ഞങ്ങള്‍ കോപ്പ അമേരിക്ക കളിക്കുമ്പോള്‍ നിങ്ങള്‍ അതു പറഞ്ഞിരുന്നു. മറ്റേ കാല്‍ ഈയൊരു നിമിഷത്തിനായി മാറ്റി വയ്ക്കുകയായിരുന്നു. വാമോസ് അര്‍ജന്‍റീന'' ഡി മരിയ കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഡി മരിയക്ക് 22.9 മില്യണ്‍ ഫോളോവേഴ്സുണ്ട്.
വിജയങ്ങള്‍ ഡി മരിയ ടാറ്റൂ അടിച്ച് ആഘോഷമാക്കുന്നത് ഇതാദ്യമായിട്ടല്ല. കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ 1-0ന് തകര്‍ത്തതിനു ശേഷം കോപ ട്രോഫിയുടെ ടാറ്റൂ ഇടതു തുടയില്‍ കുത്തിയിരുന്നു. മരിയയുടെ ഗോളിലൂടെയാണ് കലാശപ്പോരാട്ടത്തില്‍ ബ്രസീലിനെ തകര്‍ത്തത്. നീണ്ട 28 വര്‍ഷത്തിനു ശേഷമായിരുന്നു അര്‍ജന്‍റീന കോപ കിരീടത്തില്‍ മുത്തമിടുന്നത്.
TREMENDO ANGELITO 🔥
— TNT Sports Argentina (@TNTSportsAR) December 23, 2022
Ángel Di María y el tatuaje más esperado: LA COPA DEL MUNDO 💪 pic.twitter.com/6HtELRU5NS