തെളിവില്ല... കളിക്കിടെ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന് മേൽ തുപ്പിയ സംഭവം; പരാതി തള്ളി

സംഭവം നടന്നുവെന്ന് തെളിയിക്കാനുള്ള രേഖകൾ കേരള ബ്ലാസ്റ്റേഴ്‌സിന് സമർപ്പിക്കാൻ ആയില്ല എന്ന കാരണം കാട്ടിയാണ് പരാതി തള്ളിയത്.

Update: 2021-12-11 13:39 GMT
Advertising

മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സലിന്‍റെ പുറത്ത് ഒഡീഷ താരം തുപ്പിയ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളി. സംഭവം നടന്നുവെന്ന് തെളിയിക്കാനുള്ള രേഖകള്‍ കേരള ബ്ലാസ്റ്റേഴ്സിന് സമർപ്പിക്കാൻ ആയില്ല എന്ന കാരണം കാട്ടിയാണ് പരാതി തള്ളിയത്. കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി തെളിയിക്കാനുള്ള വീഡിയോ ദൃശ്യങ്ങള്‍ ഐ.എസ്.എൽ ക്യാമറകളിൽ ഉണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന് തിരിച്ചടിയായത്. തെളിവ് സമർപ്പിക്കാൻ കഴിയാതിരുന്നതോടെ സംഭവത്തില്‍ ഒരു നടപടിയും എടുക്കാതെയാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി അവസാനിപ്പിച്ചിരിക്കുന്നത്.

ഒഡീഷയ്ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ ഗോൾ സ്കോര്‍ ചെയ്ത സമയത്തായിരുന്നു വിവാദം നടക്കുന്നത്. കേരള താരങ്ങൾ ഗോൾ നേടിയ ആഘോഷം പങ്കുവെക്കുന്നതിനിടയിലാണഅ ക്രാസ്നിഖി ജെസ്സലിന്‍റെ ദേഹത്ത് തുപ്പിയത്. റഫറിയുടെ പിറകിലായിരുന്നുസംഭവം നടന്നത്, അതുകൊണ്ട് തന്നെ ഇത് മച്ച് റഫറിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഐഎസ്എല്‍ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയായിരുന്നു അത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് ആറാം സ്ഥാനത്തേക്കെത്തി. നാല് മത്സരത്തില്‍ രണ്ട് സമനിലയും ഒരു ജയവും ഒരു തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. ഈസ്റ്റ് ബംഗാളിനെതിരെ ഈമാസം 12 ന് തിലക് മൈതാനിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ അടുത്ത മത്സരം. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News