ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് ആസ്‌ട്രേലിയൻ വെല്ലുവിളി

ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി

Update: 2023-05-11 12:38 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി. ശക്തരായ ആസ്‌ട്രേലിയയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ 29-ാം സ്ഥാനത്തുള്ള ആസ്‌ട്രേലിയ ടൂർണമെന്റിലെ വൻശക്തികളിലൊന്നാണ്. ലോകകപ്പിൽ ശക്തരായ ഡെന്മാർക്കിനെയും ടുണീഷ്യയെയും തോൽപ്പിച്ച് ഫ്രാൻസിനൊപ്പം പ്രീക്വാർട്ടറിൽ കടന്ന കങ്കാരുക്കൾ പ്രീ ക്വാർട്ടറിൽ ലോകചാംപ്യന്മാരായ അർജന്റീനയോടാണ് തോറ്റത്.

ഉസ്‌ബെകിസ്താനാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഫിഫ ലോക റാങ്കിങ്ങിൽ 74-ാം സ്ഥാനത്താണ് ഉസ്‌ബെകിസ്താൻ. സമീപകാലത്ത് മികച്ച രീതിയിൽ കളിക്കുന്ന സംഘം വെനസ്വേലയെ സമനിലയിൽ തളച്ചിരുന്നു.

സിറിയയാണ് ഗ്രൂപ്പിൽ റാങ്കിൽ ഇന്ത്യയ്ക്ക് തൊട്ടടുത്തുനിൽക്കുന്ന ടീം. 90-ാം സ്ഥാനത്താണ് ഒടുവിലെ ഫിഫ റാങ്കിങ്ങിൽ സിറിയ. ഇന്ത്യ 101-ാം സ്ഥാനത്താണുള്ളത്.

2024 ജനുവരി 12ന് അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഏഷ്യന്‍ കപ്പിന്‍റെ ഉദ്ഘാടന മത്സരം. ലോകകപ്പ് മത്സരങ്ങളുടെ അതേ സീറ്റുകള്‍ നിലനിര്‍ത്തിയാകും മത്സരങ്ങള്‍ നടക്കുക.

69,000ത്തോളം പേര്‍ക്ക് കളിയാസ്വദിക്കാനുള്ള സൗകര്യമാണ് അല്‍ബെയ്ത്തിലുള്ളത്. അൽ ജനൂബ് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയം, ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം എന്നിവയാണ് മറ്റുവേദികള്‍.

Summary: The group draw for the Football Asian Cup 2023 at Qatar, has been completed. India are in Group B along with mighty Australia

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News