ഗോൾനേട്ടം: പുഷ്പ സ്‌റ്റൈലിൽ എനസ് സിപോവിച്ചിന്റെ ആഘോഷം, വീഡിയോ
സോഷ്യൽ മീഡിയയിലെ റീൽസ് അഭിനേതാക്കളെ അമ്പരപ്പിച്ച് കളിക്കളത്തിലും പുറത്തും താരങ്ങളും പുഷ്പയെ റീക്രിയേറ്റ് ചെയ്യുന്നുണ്ട്
ഐഎസ്എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും വിജയവഴിയിലേക്ക് കൊണ്ടുവന്ന, ഈസ്റ്റ് ബംഗാളിനെതിരെയുള്ള ഗോൾ നേടിയ ബോസ്‌നിയൻ താരം എനസ് സിപോവിച്ചിന്റെ ആഘോഷം അല്ലു അർജുന്റെ 'പുഷ്പ' സ്‌റ്റൈലിൽ. മത്സരത്തിന്റെ 49-ാം മിനിറ്റിൽ പൂട്ടിയ എടുത്ത കോർണർ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന് മുകളിലൂടെ ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് പന്ത് ജേഴ്‌സിക്കുള്ളിൽ വെച്ച് ആഘോഷം തുടങ്ങി. പിന്നീടാണ് പുഷ്പ സ്‌റ്റൈലിൽ തോൾ ചരിച്ച് ഡാൻസ് ചെയ്തത്. അല്ലു അർജുനെ പോലെ താടി തടവുകയും ചെയ്തു. ചിരിയോടെ സന്ദീപ് സിങും പിറകേ കൂടി.
സോഷ്യൽ മീഡിയയിലെ റീൽസ് അഭിനേതാക്കളെ അമ്പരപ്പിച്ച് കളിക്കളത്തിലും പുറത്തും താരങ്ങളും പുഷ്പയെ റീക്രിയേറ്റ് ചെയ്യുന്നുണ്ട്. ഈ ആഘോഷത്തെക്കുറിച്ച് മത്സരശേഷമുള്ള ഇന്റർവ്യൂവിൽ സിപോവിച് പറയുന്നുണ്ട്. നേരത്തെ പുഷ്പ ഡയലോഗുമായി വൈറലായത് ക്രിക്കറ്റ് താരങ്ങളായ ഡേവിഡ് വാർണറും രവീന്ദ്ര ജഡേജയുമൊക്കെയായിരുന്നു. എന്തായാലും ഇവരെല്ലാവരും പുഷ്പ പറയുംപോലെ വെറും ഫ്‌ളവറല്ല, ഫയറാണ്...
വിജയവഴിയിൽ തിരികെയെത്തി ബ്ലാസ്‌റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഈസ്റ്റ് ബംഗാളിനെയാണ് മഞ്ഞപ്പട ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചത്. രണ്ടാം പകുതിയിൽ ബോസ്നിയൻ താരം എനസ് സിപോവിചാണ് വിജയഗോൾ നേടിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.
ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം കണ്ടെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 25-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള ജീക്‌സണ്‍ന്റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങില്‍ നിന്ന് വന്ന അറ്റാക്കിനൊടുവിൽ സഹല്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി. 49-ാം മിനിറ്റില്‍ പൂട്ടിയ എടുത്ത കോര്‍ണര്‍ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. 15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 17 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുമാണ്.
Allu Arjun's 'Pushpa' style celebration of Bosnian player Enas Sipovic, who brought Kerala Blasters back to winning ways in the ISL and scored the goal against East Bengal.