മെസിയുടെ ഗോളിൽ ലുസൈൽ ഇരമ്പിയാർത്തപ്പോൾ എയ്മർ പൊട്ടിക്കരയുകയായിരുന്നു...

അർജന്റീനയുടെ അസിസ്റ്റന്റ് കോച്ചായാണ് ദേശീയ ടീമിലെ മുൻ അറ്റാക്കിങ് മിഡ് ഫീൽഡറായ പാബ്ലോ എയ്മർ ഖത്തറിലേക്ക് എത്തിയത്

Update: 2022-11-27 11:31 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ലോകകപ്പിൽ മെക്സിക്കോയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ചിരുന്നു. മെസിയും എൻസോ ഫെർണാണ്ടയുമായിരുന്നു അർജന്റീനയ്ക്കായി വലകുലുക്കിയത്. എന്നാൽ, മെസിയുടെ ഗോളിൽ ലുസൈൽ സ്റ്റേഡിയം ഇരമ്പിയാർത്തപ്പോൽ ഡഗൗട്ടിൽ ഒരാൾ പൊട്ടിക്കരയുകയായിരുന്നു, പാബ്ലോ എയ്മർ...

അർജന്റീനയുടെ അസിസ്റ്റന്റ് കോച്ചായാണ് ദേശീയ ടീമിലെ മുൻ അറ്റാക്കിങ് മിഡ് ഫീൽഡറായ പാബ്ലോ എയ്മർ ഖത്തറിലേക്ക് എത്തിയത്. മെസിയുടെ ആരാധനാപാത്രവും മെന്ററുമാണ് എയ്മർ. ഇരുവരും അർജന്റീനയ്ക്കായി ഒരുമിച്ച് പന്ത് തട്ടാനും ഇറങ്ങിയിട്ടുണ്ട്.

മെക്സിക്കോയ്ക്ക് എതിരെ മെസി ഗോൾവല കുലുക്കിയതിന് പിന്നാലെ സന്തോഷം കൊണ്ട് മുഖം പൊത്തി കരയുകയും വൈകാരികമായിരിക്കുകയും ചെയ്യുന്ന എയ്മറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. കരയുന്ന എയ്മറിന്റെ അടുത്ത് ചെന്ന് പരിശീലകൻ സ്‌കലോനി സംസാരിക്കുന്നുണ്ട്. എന്നാൽ എന്താണ് എയ്മറിനോട് സ്‌കലോനി പറയുന്നതെന്ന് വ്യക്തമല്ല.



52 മത്സരങ്ങളാണ് എയ്മർ അർജന്റീനയ്ക്ക് വേണ്ടി കളിച്ചത്. 1999 മുതൽ 2009 വരെ ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. നേടിയത് 8 ഗോളുകളും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News