ഇനിയും സുരക്ഷിത തീരത്ത് എത്തിയിട്ടില്ല അര്‍ജന്‍റീന, കണക്കിലെ കളികള്‍ ഇങ്ങനെ...

ലെവൻഡോസ്കിയുടെ ചിറക്കിലേറി വരുന്ന പോളണ്ടിനെ തോൽപ്പിച്ചാൽ കാര്യങ്ങൾ എളുപ്പം

Update: 2022-11-27 00:53 GMT
Advertising

ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരായ വിജയം ടൂർണമെന്‍റിലെ അർജന്‍റീനയുടെ സാധ്യതകളെ സജീവമാക്കി. അവസാന മത്സരങ്ങളാകും പ്രീക്വാർട്ടറിൽ എത്തുന്നവരെ തീരുമാനിക്കുക. ഗ്രൂപ്പിലെ നാലു ടീമുകൾക്കും മുന്നോട്ട് ഒരു പോലെ സാധ്യതകളുണ്ട്.

ഇന്നല്ലെങ്കിൽ ഇനി ഇല്ല എന്നിടത്തുനിന്ന് തിരിച്ചുവന്നിരിക്കുകയാണ് അര്‍ജന്‍റീന. പക്ഷേ ഇനിയും സുരക്ഷിത തീരത്ത് എത്തിയിട്ടില്ല. കണക്കിന്റെ കളികളിൽ കാര്യമുണ്ട്. ബാക്കിയുള്ള മത്സരത്തിലെ ഫലവും എതിരാളിയും നിർണായകമാണ്. 

അർജന്‍റീന ഇനി നേരിടേണ്ടത് പോളണ്ടിനെയാണ്. രണ്ട് കളികളിൽ ഒരു ജയവും ഒരു സമനിലയുമായി നിലവിലെ ഗ്രൂപ്പ് ചാമ്പ്യൻമാർ. 4 പോയിന്റുമായി നോക്ക് ഔട്ട് സാധ്യതകളിൽ മുൻപന്തിയിലുള്ളവർ. ലെവൻഡോസ്കിയുടെ ചിറക്കിലേറി വരുന്ന പോളണ്ടിനെ തോൽപ്പിച്ചാൽ കാര്യങ്ങൾ എളുപ്പം. 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായേക്കാം.

പോളണ്ടിനെതിരെ സമനില നേടിയാൽ ആശങ്ക ബാക്കിയാകും. ഗ്രൂപ്പിലെ അവസാന മത്സരത്തിലെ ഫലമായിരിക്കും മാനദണ്ഡം. മെക്സിക്കോ - സൗദി അറേബ്യ മത്സരത്തിൽ ജയം സൗദി അറേബ്യക്ക് എങ്കിൽ അർജന്‍റീനയും പോളണ്ടും തമ്മിലുള്ള ഗോൾ വ്യത്യാസം രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കും. ജയം മെക്സിക്കോയ്ക്ക് എങ്കിൽ സൗദിക്കെതിരായ മെക്സിക്കോയുടെ വിജയത്തിന്റെ മാർജിനായിരിക്കും പ്രീക്വാർട്ടർ സാധ്യതകൾ നിശ്ചയിക്കുക.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News