2023- ൽ തിളങ്ങി എമിലിയാനോ മാർട്ടിനെസും ആസ്റ്റൺ വില്ലയും; ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത ലക്ഷ്യമാക്കി ആസ്റ്റൺ വില്ല

2022-23 സീസണിൽ മോശം തുടക്കമാണ് ടീമിനുണ്ടായിരുന്നത്

Update: 2023-04-17 16:44 GMT
Advertising

2023- ൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തിളങ്ങി എമിലിയാനോ മാർട്ടിനെസും ആസ്റ്റൺ വില്ലയും. 2023- ൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമായി മാറിയിരിക്കുകയാണ് എമിലിയാനോ മാർട്ടിനെസിന്റെ ആസ്റ്റൺ വില്ല. 2023- ൽ ഇതുവരെ 15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റാണ് ആസ്റ്റൺ വില്ല നേടിയത്. ആസ്റ്റൺ വില്ലയുടെ അർജന്റീനക്കാരൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസും ഈ വർഷം കിടിലൻ ഫോമിലാണ്.


അർജന്റീനക്കാരൻ പ്രീമിയർ ലീ​ഗിൽ അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ആറെണ്ണത്തിലും ക്ലീൻഷീറ്റ് നേടിയിട്ടുണ്ട്. ഈ എട്ട് മത്സരങ്ങളിൽ നിന്നായി വെറും രണ്ടു ​ഗോളുകൾ മാത്രമാണ് താരം വഴങ്ങിയിട്ടുളളത്. ചാമ്പ്യൻസ് ലീ​ഗാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് എമിലിയാനോ മാർട്ടിനെസ് ഈയടുത്ത് പറഞിരുന്നു. മുപ്പതുകാരൻ ലോകകപ്പ്, കോപ്പ അമേരിക്ക വിജയിയും ​ഗോൾഡൻ ​ഗ്ലൗ പുരസ്കാര നേട്ടക്കാരനുമാണ്.

2022-23 സീസണിൽ മോശം തുടക്കമാണ് ടീമിനുണ്ടായിരുന്നത്. ഇതോടെ പരിശീലകനായ സ്റ്റീവൻ ജെറാർഡ് പുറത്താക്കപ്പെട്ടു. ജെറാർഡിന് പകരം വന്ന ഉനൈ എമെറി ടീമിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ലോകകപ്പ് ഇടവേളയ്ക്ക് മുമ്പ് വില്ലയെ പോയിന്റ് ടേബിളിൽ സുരക്ഷയിലേക്ക് നയിക്കുകയും ചെയ്തു. ലോകകപ്പിനു ശേഷം ലീ​ഗ് പുനരാരംഭിച്ചത് മുതൽ വില്ല അവരുടെ ജൈത്രയാത്ര തുടരുകയാണ്. ചാമ്പ്യൻസ് ലീഗ് യോ​ഗ്യത ലക്ഷ്യം വെക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെതിരായ 3-0 വിജയത്തിലെ അവരുടെ പ്രകടനം അവരുടെ വളരെ മികച്ചതായിരുന്നു. ഈ പോരാട്ട വീര്യം നിലനിർത്താനായാൽ തീർച്ചയായും ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും. പ്രീമിയർ ലീ​ഗിൽ 31- മത്സരങ്ങളിൽ നിന്ന് 50- പോയിന്റുമായി നിലവിൽ ആറാമതാണ് ആസ്റ്റൺ വില്ല.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News