'11 മെസിയില്ലല്ലോ, ഒരാൾ അല്ലേ ഉള്ളൂ'; ഭയമില്ലെന്ന് ആസ്‌ത്രേലിയൻ താരങ്ങൾ
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അർജന്റീനയും ഓസ്ട്രേലിയയും വരുന്നത്
ദോഹ: മെസിയെ ഭയക്കുന്നില്ലെന്ന് ഓസ്ട്രേലിൻ ഫുട്ബോൾ താരങ്ങൾ. പ്രീക്വാർട്ടറിൽ അർജന്റീനയെ നേരിടുന്നതിന് മുമ്പാണ് ഓസ്ട്രേലിയൻ താരങ്ങളുടെ വാക്കുകൾ.
ലോകകപ്പിന്റെ അവസാന 16ൽ കളിക്കുക എന്നത് വലിയ ബഹുമതിയാണ്. അവിടെ അർജന്റീനയെ നേരിട്ടാലും പോളണ്ടിനെ നേരിട്ടാലും ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് പ്രീക്വാർട്ടർ കളിക്കുക എന്നത് ബഹുമതിയാണ്. അർജന്റീനക്കെതിരായ മത്സരം പ്രയാസമേറിയതാവും. ഫുട്ബോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനെതിരെയാണ് കളിക്കുന്നത്. എന്നാൽ 11 പേർ 11 പേർക്കെതിരെയാണ് കളിക്കുന്നത്. 11 മെസി അവരുടെ ടീമിലില്ല, ഒരെണ്ണം മാത്രമേയുള്ളെന്നും ഓസ്ട്രേലിയയുടെ പ്രതിരോധനിര താരം മിലോസ് ഡെഗനിക് പറയുന്നു.
ഖത്തർ ലോകകപ്പിൽ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളി തോറ്റാണ് അർജന്റീനയും ഓസ്ട്രേലിയയും വരുന്നത്. സൗദിയോട് അർജന്റീന 2-1ന് തോറ്റപ്പോൾ ഫ്രാൻസ് ഓസ്ട്രേലിയയെ വീഴ്ത്തിയത് 4-1നും. എന്നാൽ, പിന്നീടുള്ള രണ്ട് മത്സരങ്ങളും വിജയിച്ചായിരുന്നു ആസ്‌ത്രേലിയയും അർജന്റീനയും പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്.
ഗ്രൂപ്പ് സിയിൽ നിന്ന് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറലെത്തിയതെങ്കിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ആസ്‌ത്രേലിയ പ്രീക്വാർട്ടറലെത്തിയത്.