ലാലിഗയിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‍സലോണ

സ്വന്തം ഗ്രൌണ്ടില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സലോണയുടെ തോല്‍വി

Update: 2021-04-30 01:31 GMT
Editor : ubaid | Byline : Web Desk
Advertising

ലാലിഗയിൽ പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താനുള്ള സുവർണ്ണാവസരം തുലച്ച് ബാഴ്സലോണ. നിർണായക പോരാട്ടത്തിൽ ഗ്രാനഡയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. സ്വന്തം ഗ്രൌണ്ടില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബാഴ്സലോണയുടെ തോല്‍വി. 

Full View

23ആം മിനുട്ടിൽ സൂപ്പര്‍ താരം മെസ്സിയൂടെ ബാഴ്സ ലീഡ് നേടി.  ഗ്രീസ്മന്റെ മനോഹരമായ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. 63ആം മിനുട്ടിൽ ഡാര്‍വിന്‍ മാചിസിലൂടെ ഗ്രാനഡ സമനില നേടി. 79ആം മിനുട്ടിൽ ഗംഭീര ഹെഡറിലൂടെ 39കാരനായ മൊലിന ഗ്രാനഡക്ക് ജയം സമ്മാനിച്ചു. 

വിജയിച്ചിരുന്നെങ്കിൽ ബാഴ്സലോണക്ക് പോയിന്റ് പട്ടികയില്‍ ഒന്നാമത് എത്താമായിരുന്നു. 73 പോയിന്റുമായി അത്‍ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത് ഉള്ളത്. 71 പോയിന്റ് വീതമാണ് ബാഴ്‍സലോണക്കും റയല്‍ മാഡ്രിനുമുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അനുകൂല്യത്തില്‍ റയല്‍ രണ്ടാം സ്ഥാനത്തും ബാഴ്‍സ മൂന്നാം സ്ഥാനത്തുമാണ്. ഇനി 5 മത്സരങ്ങളാണ് ലീഗിൽ അവശേഷിക്കുന്നത്. 




 


Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News