അഗ്യൂറോ ബാഴ്‍സലോണയില്‍; മെസ്സിയെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രമെന്ന് ആരാധകര്‍

മെയ് 30 നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും അഗ്വേറോയുടെ സിറ്റി ജേഴ്സിയിലെ അവസാന മത്സരം

Update: 2021-05-21 08:27 GMT
Editor : ubaid
Advertising

മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റ താരമായ സെർജിയോ അഗ്യൂറോ ബാഴ്‍സലോണയില്‍. ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ പൂർത്തിയാകുന്നതിനു പിന്നാലെ ബാഴ്‌സലോണ മെഡിക്കൽ പൂർത്തിയാക്കും. മെഡിക്കല്‍ പരിശോധന ഒഴികെ അഗ്യൂറോയുടെ ട്രാൻസ്‌ഫറിന്റെ മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയായിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വർഷത്തെ കരാറാകും അഗ്യൂറോ ബാഴ്‌സലോണയിൽ ഒപ്പുവെയ്ക്കുക. അതേസമയം മാഞ്ചസ്റ്റർ സിറ്റിയിൽ ലഭിക്കുന്ന വേതനം അഗ്യൂറോക്ക് ബാഴ്‌സലോണയിൽ ലഭിക്കില്ല.

മെയ് 30 നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും അഗ്വേറോയുടെ സിറ്റി ജേഴ്സിയിലെ അവസാന മത്സരം. അതിനു പിന്നാലെ അഗ്വേറോ ബാഴ്സലോണയുമായി കരാർ ഒപ്പുവെക്കും. മെസ്സിയുടെ വലിയ കൂട്ടുകാരനായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാൻ ഉള്ള ആഗ്രഹത്തിലാണ് ബാഴ്സലോണയിലേക്ക് വരുന്നത്. അഗ്യൂറോ ബാഴ്‌സലോണയിൽ എത്തുന്നതോടെ മെസ്സി ക്ലബ് വിടില്ലെന്ന് തീരുമാനത്തിലാണ് ആരാധകർ.

2011 സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് അഗ്യൂറോ സിറ്റിയിലെത്തുന്നത്. സിറ്റിയ്ക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകളാണ് അഗ്യൂറോ നേടിയത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് അഗ്യൂറോയുടെ പേരിലാണ്. 32 കാരനായ അഗ്യൂറോ ഈ സീസണിൽ 14 മത്സരങ്ങളാണ് കളിച്ചത്. 


Tags:    

Editor - ubaid

contributor

Similar News