ലൈപ്‍സിഗില്‍ അത്ഭുതങ്ങള്‍ കാട്ടിയ ജൂ​ലി​യ​ന്‍ നേഗൽസ്‍മാ​ന്‍ ബയേണ്‍ മാനേജര്‍

നേഗൽസ്മാനെ സ്വന്തമാക്കാൻ ആയി ബയേൺ 225 കോടി ലൈപ്സിഗിന് നഷ്ടപരിഹാരമായി നൽകും

Update: 2021-04-28 01:07 GMT
Editor : ubaid | Byline : Web Desk
Advertising

മു​ന്‍ ജ​ര്‍​മ​ന്‍ താ​രം ജൂ​ലി​യ​ന്‍ നേഗൽസ്മാ​ന്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ പ​രി​ശീ​ല​ക​നാ​കും. നി​ല​വി​ലെ കോ​ച്ച് ഹാ​ന്‍​സി ഫ്ലി​ക്ക് ഈ ​സീ​സ​ണോ​ടെ ക്ല​ബ്ബ് വി​ടു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​ല്‍​സ്ഥാ​ന​ത്തേ​ക്കാ​ണ് ആ​ര്‍​ബി ലെ​പ്‌​സി​ഗ് കോ​ച്ചാ​യ നേഗൽസ്മാ​ന്‍ വ​രു​ന്ന​ത്.

ലൈപ്സിഗിൽ കരാർ ബാക്കിയുള്ളതുകൊണ്ട് തന്നെ നേഗൽസ്മാനെ സ്വന്തമാക്കാൻ ആയി ബയേൺ 25 മില്യൺ യൂറോ (ഏകദേശം 225 കോടി) ലൈപ്സിഗിന് നഷ്ടപരിഹാരമായി നൽകും. അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ബ​യേ​ണു​മാ​യുള്ള ക​രാ​ർ.

മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ നേഗൽസ്മാ​ന്‍ 2019 മു​ത​ല്‍ ലെ​പ്‌​സി​ഗി​ന്റെ പ​രി​ശീ​ലകനാണ്. ജ​ർ​മ​ന്‍ ബു​ണ്ട​സാ ലീ​ഗി​ല്‍ ലെ​പ്‌​സി​ഗ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. കഴിഞ്ഞ സീസണിൽ നേഗൽസ്മാ​ന്‍ ചരിത്രത്തിലാദ്യമായി ലൈപ്സിഗിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലേക്ക് എത്തിച്ചിരുന്നു. ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി 28-ാം വ​യ​സി​ലാ​ണ് നേഗൽസ്മാ​ന്‍ ഹൊ​ഫ​ൻ​ഹീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News