സാദിയോ മാനെ ഇനി ബയേണിന്റെ സ്വന്തം...
40 മില്യൺ യൂറോയ്ക്കാണ് താരത്തെ ബുണ്ടസ് ലീഗ ചാമ്പ്യന്മാർ ടീമിലെത്തിച്ചത്
മ്യൂണിച്ച്: സാദിയോ മാനെ ഇനി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിച്ചിന് സ്വന്തം. 30 വയസുകാരനായ താരം ഇംഗ്ലീഷ് പ്രമീയർ ലീഗ് ക്ലബായ ലിവർപൂളിൽ നിന്നാണ് ബയേണിലെത്തുന്നത്.മൂന്ന് വർഷത്തേക്കാണ് മാനെയുമായി ബയേൺ കരാർ ഒപ്പിട്ടത്. 40 മില്യൺ യൂറോയ്ക്കാണ് താരത്തെ ബുണ്ടസ് ലീഗ ചാമ്പ്യന്മാർ ടീമിലെത്തിച്ചത്.
'ബയേണിനൊപ്പം ചേരാനായതിൽ ഒരുപാട് സന്തോഷമുണ്ട്. ബയേണിന് വേണ്ടി കളിക്കാൻ ഏതൊരു താരത്തെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു. ടീമിനൊപ്പം ഒരുപാട് കിരീടങ്ങൾ നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ', മാനെ പറഞ്ഞു.
2016ലാണ് മാനെ സതാംപ്ടണിൽ നിന്ന് ലിവർപൂളിൽ എത്തുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ ഉണ്ടായിരന്നുവെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിനോട് ലിവർപൂൾ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കിയിരുന്നു. ലിവർപൂൾ കുപ്പായത്തിൽ 296 മത്സരങ്ങളിൽ നിന്ന് 129 ഗോൾ നേടിയിട്ടുണ്ട്. 48 അസിസ്റ്റുകളുമുണ്ട്.
Sadio Mane has completed his transfer to Bayern Munich from Liverpool on Wednesday. Mane had earlier expressed his desire to leave Anfield after Liverpool's defeat at the hands of Real Madrid in the UEFA Champions League final 2022. According to the Bundesliga giants, star striker Mane has joined Bayern Munich for €41 million.