ഇംഗ്ലണ്ട്-ജർമ്മനി മത്സരത്തിന് റെക്കോർഡ് പ്രേക്ഷകർ
ജർമ്മനിയെ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത മത്സരം ബിബിസിയിലൂടെ കണ്ടത് 20 മില്യണിലധികം. അതായത് രണ്ട് കോടിയിലധികം പേർ.
യൂറോ കോപ്പയിലെ ഇംഗ്ലണ്ട്-ജർമ്മനി മത്സരത്തിന് റെക്കോർഡ് പ്രേക്ഷകർ. ജർമ്മനിയെ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത മത്സരം ബിബിസിയിലൂടെ കണ്ടത് 20 മില്യണിലധികം. അതായത് രണ്ട് കോടിയിലധികം പേർ.
20.6 മില്യണിലധികം പേരാണ് മത്സരം മത്സരം കണ്ടത്. 80 ശതമാനത്തിലധികം ഓഡിയൻസ് ഷെയറാണ് വർധിച്ചത്. യുകെ ജനംഖ്യയിലെ ഏകദേശം മൂന്നിലൊന്ന് പേരും മത്സരം വീക്ഷിച്ചു. ഈ വർഷം ഏറ്റവുമധികം പേർ കണ്ട പ്രോഗ്രാം കൂടിയാണീ മത്സരം.
മറുപടിയില്ലാത്ത എണ്ണം പറഞ്ഞ രണ്ട് ഗോളുകൾക്ക് ജർമനിക്ക് യൂറോകപ്പിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു ഇംഗ്ലണ്ട്. മത്സരത്തിന്റെ 75-ാം മിനിറ്റിലാണ് സ്റ്റെർലിങ്ങും ഹാരി കെയ്നും ഗ്രീലിഷും ലൂക്ക് ഷോയും ചേർന്നുള്ള മുന്നേറ്റത്തിലൂടെ ഇംഗ്ലണ്ട് ആദ്യം മുന്നിലെത്തിയത്.
ഷോയുടെ പാസ് സ്റ്റെർലിങ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഒട്ടും താമസിച്ചില്ല 86-ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളിലൂടെ ജർമനിക്ക് മുകളിൽ അടുത്ത ആണിയുമടിക്കുകയായിരുന്നു.