ചാമ്പ്യൻസ് ലീഗ്: ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ചെൽസി ക്വാർട്ടർ ഫൈനലിൽ
ക്ലബ് ബ്രൂഷിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു
യുവേഫ ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് ചെൽസി ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ ജയം. 43ാം മിനിറ്റിൽ റഹീം സ്റ്റെർലിങും 53ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കൈ ഹാവെർട്‌സും ചെൽസിക്കായി ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ ക്ലബ് ബ്രൂഷിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫിക ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗോൺസാലോ റാമോസ് ഇരട്ട ഗോൾ നേടി. റാഫ സിൽവയും ജാവോ മരിയയും ഡേവിഡ് നെറസും ബെൻഫിക്കായി ഗോൾ നേടി. ക്ലബ് ബ്രൂഷിന് വേണ്ടി ബി. മെയ്ജർ 87ാം മിനിറ്റിൽ ആശ്വാസ ഗോൾ കണ്ടെത്തി.
അതേസമയം, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഇന്ന് ബയേൺ മ്യുണിക്ക്- പി.എസ്.ജി പോരാട്ടം നടക്കും. ആദ്യപാദ മത്സരത്തിൽ ബയേൺ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. അതിനാൽ ക്വാർട്ടർ ഉറപ്പിക്കണമെങ്കിൽ മെസിയും സംഘത്തിനും വിജയം അനിവാര്യമാണ്. ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ വിജയം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബയേൺ മ്യുണിക്. ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം. മറ്റൊരു മത്സരത്തിൽ ടോട്ടനം- എ.സി മിലാനെയും നേരിടും. ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന് ടോട്ടനത്തെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാവും എസി മിലാൻ ഇന്നിറങ്ങുക.
Champions League: Chelsea beat Dortmund to enter the quarterfinals