സിറ്റിയോ ഇന്ററോ?; യൂറോപ്പിന്റെ രാജാക്കൻമാരെ ഇന്നറിയാം

യൂറോപ്പിലെ ഏറ്റവും മികച്ച ഇലവനെന്ന് എതിരാളികൾപോലും സമ്മതിക്കുമ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഇതുവരെ സിറ്റിക്കായിട്ടില്ല.

Update: 2023-06-10 09:50 GMT
Advertising

ഇ​സ്തം​ബൂ​ൾ: യൂറോപ്യൻ ഫുട്‌ബോളിന്റെ രാജാക്കൻമാരെ തീരുമാനിക്കാനുള്ള കലാശപ്പോരാട്ടത്തിൽ ഇന്ന് ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. രാത്രി 12.30-ന് ഇസ്തംബൂൾ അത്താതുർക് മൈതാനത്താണ് പോരാട്ടം. ജ​യി​ച്ച് സീ​സ​ണി​ൽ മൂ​ന്നു കി​രീ​ട​ങ്ങ​ളെ​ന്ന സ്വ​പ്ന​നേ​ട്ട​ത്തി​ലേ​ക്കു​കൂ​ടി പ​ന്ത​ടി​ച്ചു​ക​യ​റു​ക​യെ​ന്ന അ​ത്യ​പൂ​ർ​വ ച​രി​ത്ര​ത്തി​ന​രി​കെ​യാ​ണ് പെ​പ് ഗ്വാ​ർ​ഡി​യോ​ള​യെ​ന്ന മാ​ന്ത്രി​ക​നും സംഘവും. യൂറോപ്പിലെ ഏറ്റവും മികച്ച ഇലവനെന്ന് എതിരാളികൾപോലും സമ്മതിക്കുമ്പോഴും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഇതുവരെ സിറ്റിക്കായിട്ടില്ല.

2008ൽ ​അ​ബൂ​ദ​ബി യു​നൈ​റ്റ​ഡ് ഗ്രൂ​പ് ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ കാ​ത്തി​രി​പ്പി​ലാ​ണ് ഇ​ത്തി​ഹാ​ദ് മൈ​താ​നം. ഇം​ഗ്ലീ​ഷ് ഫു​ട്ബാ​ളി​ൽ ഏ​റെ​യാ​യി എ​തി​രാ​ളി​ക​ളി​ല്ലാ​തെ​യാ​ണ് ടീ​മി​ന്റെ കു​തി​പ്പ്. പ്രീ​മി​യ​ർ ലീ​ഗി​ൽ അ​വ​സാ​ന 12 സീ​സ​ണി​ൽ ഏ​ഴു​വ​ട്ടം കി​രീ​ടം ചൂ​ടി​യ​വ​ർ. ഇ​ത്ത​വ​ണ​യും ക​ളി തീ​രും​മു​മ്പ് ക​പ്പു​യ​ർ​ത്തി എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ച​വ​ർ. ക​ഴി​ഞ്ഞ​യാ​ഴ്ച എ​ഫ്.​എ ക​പ്പ് കി​രീ​ട​വും ഇ​ത്തി​ഹാ​ദി​ലെ​ത്തി​യ​തോ​ടെ ഇ​നി യൂ​റോ​പ്പി​ന്റെ ചാ​മ്പ്യ​ൻ​പ​ട്ടം​കൂ​ടി​യെ​ന്ന കാ​വ്യ​നീ​തി​യാ​ണ് ടീം ​കാ​ത്തി​രി​ക്കു​ന്ന​ത്. സി​റ്റി​ക്ക് എ​ല്ലാം ശു​ഭ​മാ​യി​രു​ന്നു ഇ​ത്ത​വ​ണ. ​ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ൽ ഒ​രു സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ് (6497 കോ​ടി രൂ​പ) ടീം ​നേ​ടി​യ​ത്. മു​മ്പ് ര​ണ്ടു വ​ർ​ഷ വി​ല​ക്ക് വീ​ണ് എ​ല്ലാം കൈ​വി​ട്ടെ​ന്നി​ട​ത്തു​നി​ന്ന് പെ​പ്പി​ന്റെ കു​ട്ടി​ക​ൾ ന​ട​ത്തി​യ​ത് മൈ​താ​ന​ത്തും പു​റ​ത്തും അ​ത്ഭു​ത​ക​ര​മാ​യ കു​തി​പ്പ്. ഇ​ന്ന് ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ക​പ്പു​യ​ർ​ത്താ​നാ​യാ​ൽ 1999ൽ ​മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഒ​പ്പം കൂ​ട്ടി​യ മൂ​ന്നു കി​രീ​ട​ങ്ങ​ളെ​ന്ന നേ​ട്ട​മാ​കും സി​റ്റി​യെ കാ​ത്തി​രി​ക്കു​ക.

2021ൽ ​ഫൈ​ന​ലി​ലും ക​ഴി​ഞ്ഞ വ​ർ​ഷം സെ​മി​യി​ലും മ​ട​ങ്ങി​യ​വ​ർ​ക്ക് ഇ​നി​യും തോ​ൽ​വി താ​ങ്ങാ​നാ​കി​ല്ല. എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് എ​ന്ന സ്കോ​റി​ങ് മെ​ഷീ​ൻ ത​ന്നെ ടീ​മി​ന്റെ തു​റു​പ്പു​ശീ​ട്ട്. ബൊ​റൂ​സി​യ ഡോ​ർ​ട്മു​ണ്ടി​ൽ​നി​ന്ന് സി​റ്റി​യി​ലെ​ത്തി ആ​ദ്യ സീ​സ​ണി​ൽ 52 ഗോ​ളു​ക​ൾ കു​റി​ച്ച നോ​ർ​വേ താ​രം ഇം​ഗ്ല​ണ്ടി​ൽ മ​റി​ക​ട​ക്കാ​​ത്ത റെ​ക്കോ​ഡു​ക​ൾ അ​പൂ​ർ​വം. അ​ടി​ച്ച ഗോ​ളി​ന്റെ ര​ണ്ടി​ര​ട്ടി അ​സി​സ്റ്റ് ന​ൽ​കി വീ​ര​നാ​യ​ക​നാ​യ കെ​വി​ൻ ഡി ​ബ്രൂ​യി​നെ​ന്ന ഹീ​റോ​യാ​ണ് ടീ​മി​ലെ ശ​രി​ക്കും ഒ​ന്നാ​മ​ൻ. ഇ​രു​വ​ർ​ക്കു​മൊ​പ്പം ക​ളം നി​റ​യു​ന്ന ഓ​രോ പൊ​സി​ഷ​നി​ലെ​യും ഏ​റ്റ​വും മി​ക​ച്ച നി​ര കൂ​ടി​യാ​കു​മ്പോ​ൾ ടീം ​എ​ങ്ങ​നെ ക​പ്പു​യ​ർ​ത്താ​തി​രി​ക്കും? ഗോ​ള​ടി​ക്കാ​ൻ മാ​ത്ര​മ​ല്ല, എ​തി​രാ​ളി​ക​ളെ നി​സ്ത​ന്ത്ര​രാ​ക്കു​ന്ന ടീം ​ഗെ​യി​മി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​വ​രാ​ണ​വ​ർ. സീ​സ​ണി​ൽ യൂ​റോ​പ്യ​ൻ എ​തി​രാ​ളി​ക​ളോ​ട് ഒ​രു ക​ളി​പോ​ലും തോ​റ്റി​ല്ലെ​ന്ന​ത് ടീ​മി​ന്റെ മ​റ്റൊ​രു നേ​ട്ടം. തോ​ൽ​പി​ച്ച​താ​ക​ട്ടെ, എ​ല്ലാം ഹെ​വി​വെ​യ്റ്റു​ക​ൾ. എ​ന്നാ​ൽ, ഇ​തു​കൊ​ണ്ടൊ​ന്നും ക​പ്പ് സ്വ​ന്ത​മാ​യെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ടീ​മി​നും കോ​ച്ചി​നും ഉ​റ​പ്പു​ണ്ട്. 

പേ​രു​കേ​ട്ട സ്കോ​റി​ങ് എ​ൻ​ജി​നു​ക​ൾ മു​ന്നി​ലി​ല്ലെ​ങ്കി​ലും ക​ളി​ച്ചു​ജ​യി​ച്ചാ​ണ് ഇ​ന്റ​ർ മി​ലാ​നും ഇ​തു​വ​രെ എ​ത്തി​യ​ത്. അ​ത്ര​ക്കു വ​മ്പ​ന്മാ​ര​ല്ലാ​ത്ത പോ​ർ​ട്ടോ, ബെ​ൻ​ഫി​ക്ക, നാ​ട്ടു​കാ​രാ​യ എ.​സി മി​ലാ​ൻ എ​ന്നി​വ​രെ നോ​ക്കൗ​ട്ടി​ൽ കി​ട്ടി​യ​ത് ഭാ​ഗ്യ​മാ​യി. ലോ​ട്ട​റോ മാ​ർ​ട്ടി​നെ​സ്, എ​ഡി​ൻ സെ​ക്കോ തു​ട​ങ്ങി​യ​വ​ർ ടീ​മി​ന്റെ മു​ൻ​നി​ര ഭ​രി​ക്കു​ന്നു. ഏ​റ്റ​വും ശ​ക്ത​മാ​യ പി​ൻ​നി​ര​യും മ​ധ്യ​വും ഒ​പ്പം വി​ങ്ങു​ക​ളു​മാ​ണ് ടീ​മി​ന്റെ ക​രു​ത്ത്. ഒ​പ്പം മൂ​ന്നു​വ​ട്ടം ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ കി​രീ​ട​മു​യ​ർ​ത്തി​യ​വ​രെ​ന്ന റെ​ക്കോ​ഡും. 2010ൽ ​ഏ​റ്റ​വു​മൊ​ടു​വി​ൽ കി​രീ​ടം ചൂ​ടി​യ ടീം ​പി​ന്നീ​ട് അ​തി​ന്റെ അ​ടു​ത്തെ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News