ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്‍റ് ടേബിളില്‍ 28 കളികളില്‍ നിന്ന് 64 പോയിന്‍റുമായി ആഴ്‍സനലുമായുള്ള അകലം കുറച്ചു

Update: 2023-04-01 14:08 GMT
Advertising

ഇത്തിഹാദിൽ സ്റ്റേഡിത്തിൽ ലിവർപൂളിനെ തകർത്ത് വിട്ട് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിൽ ആദ്യ ​ഗോൾ നേടിയത് ലിവർപൂളായിരുന്നു. മത്സരത്തിന് ചൂട് പിടിച്ചപ്പോൾ തന്നെ സലാഹ് ആദ്യ ഗോൾ നേടി ലിവർപൂളിനെ മുന്നിലെത്തിച്ചു. 17-ാം മിനുറ്റിൽ മൈതാന മധ്യത്ത് നിന്ന് തുടങ്ങിയ മികച്ച പ്രത്യാക്രമാണ് ലിവർപൂൾ മുന്നേറ്റ താരം ഗോളാക്കി മാറ്റിയത്. ഈ സീസണിൽ ​ സിറ്റിക്കെതിരെ കളിച്ച നാലു മത്സരങ്ങളിലും താരത്തിനു ​ഗോൾ കണ്ടെത്താനായി.

എന്നാൽ ലിവർപൂളിന് ലീഡ് അധിക നേരം നിലനിർത്താൻ കഴിഞ്ഞില്ല. ഗോൾ വീണ ശേഷം സമനില ഗോളിനായി കിടഞ്ഞു പരിശ്രമിച്ച സിറ്റി 27-ാം മിനുറ്റിൽ ലക്ഷ്യം കണ്ടു. ജാക്ക് ​ഗ്രീലിഷിന്റെ പാസ്സിൽ അർജന്റീനിയൻ താരം ജൂലിയൻ അൽവാരസാണ് സിറ്റിക്കായി വലകുലിക്കിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ​ഗോളിനായി പരിശ്രമിച്ചെങ്കിലും ​ഗോൾ നേടാൻ കഴിഞ്ഞില്ല. 


 രണ്ടാം പകുതിയിൽ കളി തുടങ്ങി ഒരു മിനുറ്റ് തികയും മുമ്പെ സിറ്റിയെ മുന്നിലെത്തിക്കാൻ അവരുടെ മധ്യനിര താരം കെവിൻ ഡി ബ്രൂയിനായി. സ്വന്തം ഹാഫിൽ നിന്ന് സിറ്റി താരങ്ങൾ തുടങ്ങിവെച്ച പാസ്സ് സ്വീകരിച്ച റിയാദ് മഹ്റസ്, ബോക്‌സിന് വെളിയിൽ നിന്ന് ഡി ബ്രൂയിനായി പന്ത് ബോക്സിനകത്തേക്ക് നീട്ടി നൽകി. ആ പന്തിന് കാലു വെക്കേണ്ട ചുമതല മാത്രമേ ഡി ബ്രൂയിനു ചെയ്യേണ്ടി വന്നു ഒള്ളൂ.

ഈ ഗോളിൻ്റെ ഞെട്ടലിൽ നിന്ന് കളിയിലേക്ക് തിരിച്ചു വരുമ്പോഴാണ് ലിവർപൂളിന് അടുത്ത പ്രഹരം ഏൽക്കുന്നത്. ലീഡെടുത്ത ആത്മവിശ്വാസത്തിൽ കളിച്ച സിറ്റി താരങ്ങൾ, മികച്ച മുന്നേറ്റത്തിനൊടുവിൽ 53 മിനുറ്റിൽ ക്യാപ്റ്റൻ ഗുണ്ടകനിലൂടെ ഗോൾ നേട്ടം മൂന്നായി ഉയർത്തി. ജൂലിയൻ അൽവാരസ് ഉത്തിർത്ത ഷോട്ട് തട്ടിതെറിച്ച് വന്നപ്പോൾ പന്ത് കൃത്യമായി വലയിലെത്തിക്കാൻ ഗുണ്ടകനായി. 74-ാം മിനുറ്റിൽ സുന്ദരമായ ഫിനിഷിംഗിലൂടെ ജാക്ക് ഗ്രീലിഷ് ഗോൾ സിറ്റിയുടെ നാലാം ഗോൾ കൂടി നേടിയതോടെ ലിവർപൂളിൻ്റെ മത്സരത്തിലേക്കുള്ള സാധ്യത അവസാനിച്ചു. 

പരിക്കേറ്റ് പുറത്തായ സൂപ്പർ താരം ഏർലിം​ഗ് ഹാലൻ‍ഡ് ഇല്ലാതെയാണ് സിറ്റി ഇന്ന് കളിച്ചത്. എന്നിട്ടും ​ഗോളടിക്കാൻ സിറ്റി താരങ്ങൾ തമ്മിൽ മത്സരമായിരുന്നു. വിജയത്തോടെ 28- മത്സരങ്ങളിൽ നിന്നായി 64- പോയിന്റുളള സിറ്റിക്ക് ആഴ്സനലുമായി പോയിന്റ് വ്യത്യാസം അഞ്ചായി കുറക്കാൻ കഴിഞ്ഞു.

പരിക്കേറ്റ് പുറത്തായ സൂപ്പർ താരം ഏർലിം​ഗ് ഹാലൻ‍ഡ് ഇല്ലാതെയാണ് സിറ്റി ഇന്ന് കളിച്ചത്. എന്നിട്ടും ​ഗോളടിക്കാൻ സിറ്റി താരങ്ങൾ തമ്മിൽ മത്സരമായിരുന്നു. വിജയത്തോടെ 28- മത്സരങ്ങളിൽ നിന്നായി 64- പോയിന്റുളള സിറ്റിക്ക് ആഴ്സനലുമായി പോയിന്റ് വ്യത്യാസം അഞ്ചായി കുറക്കാൻ കഴിഞ്ഞു. മത്സരം തോറ്റ ലിവർപൂളിന് കൂടുതൽ സങ്കീർണ്ണമാണ് കാര്യങ്ങൾ. ചാമ്പ്യൻസ് ലീഗ് യോ​ഗ്യത സ്വപ്നം കാണുന്ന ടീമിന് വലിയ തിരിച്ചടിയാണ് ഇന്നത്തെ തോൽവി. ലിവർപൂളിന് അടുത്ത മത്സരങ്ങൾ ചെൽസിക്കും ആഴ്സനലിനും എതിരെയാണ്. ചാമ്പ്യൻസ് ലീഗ് യോ​ഗ്യതയില്ലെങ്കിൽ ടീം വലിയ തിരിച്ചടികളാണ് നേരിടുക.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News