ക്രിസ്റ്റിയാനോ റൊണാൾഡോ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോറർ

ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്

Update: 2022-11-24 19:48 GMT
Advertising

ഘാനക്കെതിരെയുള്ള മത്സരത്തിലെ ഗോൾനേട്ടത്തിലൂടെ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായാണ് താരം മാറിയത്. നിലവിൽ 37 വയസാണ് താരത്തിനുള്ളത്. മത്സരത്തിന്റെ 65ാം മിനുട്ടിൽ ക്രിസ്റ്റിയാനോ പെനാൽട്ടിയിലൂടെയാണ ഗോൾ നേടിയത്. അഞ്ച് ലോകകപ്പുകളിലും ഗോളടിക്കുന്ന ആദ്യ താരവുമായിരിക്കുകയാണ് റോണോ. 18 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളാണ് റോണോ ഇതുവരെ ലോകകപ്പുകളിൽ നിന്ന് നേടിയത്.  2006, 2010, 2014, 2018, 2022 എന്നീ ലോകകപ്പുകളിലാണ് റൊണാൾഡോ ഗോൾ നേടിയത്.

ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മുമ്പ്‌ സ്‌പെയിനിനെതിരായ മത്സരത്തിൽ ഹാട്രിക് ചെയ്യുമ്പോൾ താരത്തിന് 33 വർഷവും 130 ദിവസവുമായിരുന്നു പ്രായം.

ലോകകപ്പിൽ അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായി കഴിഞ്ഞ മത്സരത്തിൽ മെസ്സി മാറിയിരുന്നു. സൗദി അറേബ്യക്കെതിരെ ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഈ നേട്ടം താരത്തെ തേടിയെത്തിയത്. നിലവിൽ 35 വർഷവും 151 ദിവസവുമാണ് ഫുട്‌ബോൾ ഇതിഹാസത്തിന്റെ വയസ്സ്.

ലോകകപ്പിലെ പ്രായം കൂടിയ ഇതര ഗോൾ വേട്ടക്കാർ

  • റോജർ മില്ല -42 വർഷം, 39 ദിവസം
  • ഗണ്ണർ ഗ്രേൻ- 37 വർഷം, 236 ദിവസം
  • ക്വാത്‌മോക് ബ്ലാങ്കേ- 37 വർഷം, 151 ദിവസം
  • ഫെലിപ് ബാലോയ് -37 വർഷം, 120 ദിവസം
  • ഒബ്ദ്യൂലിയോ വറേല- 36 വർഷം, 279 ദിവസം
  • മാർട്ടിൻ പലേർമോ -36 വർഷം, 227 ദിവസം
  • ജോർജസ് ബ്രേഗി -36 വർഷം, 152 ദിവസം
  • ടോം ഫിന്നി -36 വർഷം, 64 ദിവസം
  • മിറേസീവ് ക്ലോസ് -36 വർഷം, 29 ദിവസം
  • ജോൺ ആൾഡ്രിഡ്ജ് -35 വർഷം, 279 ദിവസം

അതേസമയം, ഘാനക്കെതിരെ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പറങ്കിപ്പട വിജയിച്ചു. ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഗോളടിമേളമായിരുന്നു. പെനാൽട്ടിയിലൂടെ പോർച്ചുഗൽ നേടിയ ലീഡിന് മിനിട്ടുകളുടെ മാത്രം ആയുസ്സാക്കി ഘാന തിരിച്ചടിച്ചെങ്കിലും പോർച്ചുഗൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. അധികം വൈകാതെ മൂന്നാം ഗോളുമടിച്ചു.

65ാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോയുടെ പെനാൽട്ടി ഗോൾ പിറന്നത്. 73ാം മിനുട്ടിൽ ഘാന തിരിച്ചടിച്ചു. ആൻഡ്രേ ഐയ്വിലൂടെയായിരുന്നു ഘാനയുടെ തിരിച്ചടി. 71ാം മിനുട്ടിൽ ഖുദ്സിൻറ കിടിലൻ മുന്നേറ്റം ഗോളിയുടെ കൈകളിൽ അവസാനിച്ചെങ്കിൽ തൊട്ടുടൻ തന്നെ ഘാന തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ജാവോ ഫെലിക്സും റാഫേൽ ലിയോയുമാണ് പോർച്ചുഗലിനായി ഗോൾ നേടിയത്. അധികം വൈകാതെ 89ാം മിനുട്ടിൽ ഒസ്മാൻ ബുഖാരി ഘാനയുടെ സ്‌കോർ ബോർഡിൽ ഒരു ഗോൾ കൂടി ചേർത്തു.

Cristiano Ronaldo is the second oldest goal scorer in the World Cup

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News