ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നിയമനടപടിയുമായി യു.എസ് പൗരന്മാർ

ഫ്‌ളോറിഡ ജില്ലാ കോടതിയിലാണ് മൂന്ന് യു.എസ് പൗരന്മാർ താരത്തിനെതിരെ രംഗത്തെത്തിയത്

Update: 2023-11-29 13:08 GMT
Editor : Shaheer | By : Web Desk

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Advertising

വാഷിങ്ടൺ: ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ യു.എസില്‍ കേസ്. ക്രിപ്‌റ്റോകറൻസി സ്ഥാപനമായ 'ബിനാൻസി'ന്റെ പ്രമോഷൻ ചൂണ്ടിക്കാട്ടിയാണ് യു.എസ് പൗരന്മാരായ മൂന്നുപേര്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിച്ചത്. ഫ്‌ളോറിഡ ജില്ലാ കോടതിയിലാണ് കേസുള്ളത്.

യു.എസ് പൗരന്മാരായ മൈക്കൽ സൈസ്‌മോർ, മികി വോങ്ഡാറ, ഗോർഡൻ ലെവിസ് എന്നിവരാണ് നിയമനടപടിക്കു പിന്നിലുള്ളത്. ക്രിസ്റ്റ്യാനോയുടെ പ്രമോഷൻ കാരണം തങ്ങൾക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി പരാതിയിൽ ഇവർ ആരോപിക്കുന്നു. ബിനാൻസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും വലിയ ലാഭം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന തരത്തിൽ പ്രമോഷൻ നടത്തിയെന്നാണ് ആരോപണം.

2022ലാണ് ക്രിസ്റ്റ്യാനോയുമായി ബിനാൻസ് സഹകരണത്തിനു ധാരണയാകുന്നത്. താരത്തിന്റെ പ്രമോഷൻ കാരണം കോടിക്കണക്കിനു വരുന്ന അദ്ദേഹത്തിന്റെ ആരാധകരും സോഷ്യൽ മീഡിയ ഫോളോവർമാരും കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ടെണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്റ്റർ ചെയ്യാത്ത ക്രിപ്‌റ്റോ സെക്യൂരിറ്റികൾ ബിനാൻസ് വിൽപന നടത്തിയത് താരത്തിന്റെ അറിവോടെയാണെന്നും ആരോപണമുണ്ട്. ബിനാൻസ് കൂടുതൽ പ്രശസ്തമാകാൻ കാരണം തന്നെ ക്രിസ്റ്റ്യാനോയുടെ പ്രമോഷനാണെന്നാണു പറയുന്നത്.

ക്രിപ്‌റ്റോകറൻസികളുടെ പ്രമോഷനിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തണമെന്ന് സെലിബ്രിറ്റികൾക്ക് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ(എസ്.ഇ.സി) മാർഗനിർദേത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, ക്രിസ്റ്റ്യാനോ ഇതു വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Summary: Cristiano Ronaldo sued for promoting Binance, unregistered securities

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News