ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബില്‍ തുടരുമെന്ന് യുവന്റസ്

കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഇറ്റലി താരം കില്ലിനിക്ക് പുതിയ കരാർ നൽകാൻ ക്ലബ് ഇതു വരെ തയ്യാറായിട്ടില്ലെന്നതിനു പുറമെ ഒരു വർഷം മാത്രം ക്ലബിൽ ബാക്കിയുള്ള ഡിബാലയുടെ കരാർ പുതുക്കാനും യുവന്റസിന് കഴിഞ്ഞിട്ടില്ല

Update: 2021-07-25 09:50 GMT
Editor : ubaid | By : ubaid
Advertising

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വരുന്ന സീസണിലും യുവന്റസിനൊപ്പം തുടരുമെന്ന് ക്ലബ് വൈസ് പ്രസിഡന്റ് പാവേൽ നെദ്‍വെദ്. കഴിഞ്ഞ സീസണിൽ വ്യക്തിപരമായി മികച്ച പ്രകടനം നടത്തിയെങ്കിലും യുവന്റസ് പതറിയതിനെ തുടർന്ന് താരം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഫ്രഞ്ച് ക്ലബായ പി.എസ്‌.ജിയിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.  യൂറോ കപ്പിൽ നിന്നും പോർച്ചുഗൽ നേരത്തെ പുറത്തായതിനെ തുടര്‍ന്ന് റൊണാൾഡോ അവധിയിലാണ്. അതിനുശേഷം ഈ മാസം തന്നെ താരം ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നും സീസണിൽ യുവന്റസിനൊപ്പം തുടരുമെന്നും നെദ്‍വെദ് പറഞ്ഞു.

കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഇറ്റലി താരം കില്ലിനിക്ക് പുതിയ കരാർ നൽകാൻ ക്ലബ് ഇതു വരെ തയ്യാറായിട്ടില്ലെന്നതിനു പുറമെ ഒരു വർഷം മാത്രം ക്ലബിൽ ബാക്കിയുള്ള ഡിബാലയുടെ കരാർ പുതുക്കാനും യുവന്റസിന് കഴിഞ്ഞിട്ടില്ല. എന്നാൽ ഈ രണ്ടു താരങ്ങളും അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപേ പുതിയ കരാർ ഒപ്പിടുമെന്ന നെദ്‍വെദ് ഉറപ്പിച്ചു പറഞ്ഞു. ഡിബാലയുടെ ഏജന്റ് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ടുറിനിൽ എത്തുമെന്നും കില്ലിനിയുടെ കരാർ താരത്തിന്റെ അവധിക്കാലം കഴിഞ്ഞതിനു ശേഷം പുതുക്കി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.




 


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - ubaid

contributor

Similar News