ഇൻജുറി ടൈം ഗോളിൽ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം
റോബി ഹന്‍സദയാണ് ബംഗാളിനായി ഗോൾ നേടിയത്
Update: 2024-12-31 16:23 GMT
സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് ബംഗാള്‍. കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ബംഗാൾ 33-ാം കിരീടം നേടിയത്. ഇൻജുറി സമയത്ത് റോബി ഹന്‍സദയാണ് ബംഗാളിനായി ഗോൾ നേടിയത്. 12 ഗോളുകളുമായി റോബി ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി. സന്തോഷ് ട്രോഫി ചരിത്രത്തിൽ 47-ാം ഫൈനൽ കളിച്ച ബംഗാളിന്റെ 33-ാം കിരീടനേട്ടമാണിത്. 16-ാം ഫൈനൽ കളിച്ച കേരളത്തിന്റെ 9-ാം തോൽവിയായിരുന്നു ഇന്നത്തേത്. ഒരു മാറ്റവുമായാണ് കേരളം കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട പ്രതിരോധ താരം എം. മനോജിനു പകരം ആദിൽ അമൽ പ്ലെയിങ് ഇലവനിലെത്തി.