ഒല്‍മോയെ രജിസ്റ്റര്‍ ചെയ്യാനാവാതെ ബാഴ്സ; അപ്പീല്‍ ലാലിഗ തള്ളി
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഒല്‍മോയുമായി ബാഴ്സ കരാറിലെത്തിയത്
Update: 2025-01-01 08:02 GMT
സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഒൽമോയെ ഇനിയും രജിസ്റ്റർ ചെയ്യാനാവാതെ ബാഴ്‌സലോണ. ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം 2025 വരെ കരാറുള്ള താരത്തെ പൂർണമായും രജിസ്റ്റർ ചെയ്യാൻ ക്ലബ്ബിനായിരുന്നില്ല.
ഒൽമോയേയും പോ വിക്ടറിനേയും രജിസ്റ്റർ ചെയ്യാൻ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനിൽ നിന്ന് പുതിയ ലൈസൻസ് തങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്ന് കഴിഞ്ഞ ദിവസം ബാഴ്‌സ വൃത്തങ്ങൾ അറിയിച്ചിരുന്നു.
എന്നാൽ ലാലിഗയിലെ സാമ്പത്തിക ചട്ടങ്ങള്‍ക്ക് അനുസരിച്ച് കളിക്കാരെ രജിസ്റ്റർ ചെയ്യാനുള്ള ഒരു നടപടിയും ബാഴ്‌സ പൂർത്തിയാക്കിയിട്ടില്ലെന്ന് ലാലിഗ വൃത്തങ്ങൾ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഒല്‍മോയുമായി ബാഴ്സ കരാറിലെത്തിയത്.