ഡ്യൂറൻറ് കപ്പ്: ക്വാർട്ടർ ഫൈനലിൽ ഗോകുലം കേരളയടക്കം എട്ട് ടീമുകൾ

ടൂർണമെൻറിൽ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ പുറത്തായിരുന്നു

Update: 2023-08-22 11:11 GMT
Advertising

കൊൽക്കത്ത: ഡ്യൂറൻറ് കപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. 132ാമത് ടൂർണമെൻറിലെ ക്വാർട്ടറിൽ ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി, ഗോകുലും കേരള, എഫ്‌സി ഗോവ, ചെന്നൈയിൻ എഫ്‌സി, ഇന്ത്യൻ ആർമി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മോഹൻ ബഗാൻ എസ്ജി എന്നീ എട്ട് ടീമുകളാണ് കളിക്കുക.

ഈസ്റ്റ് ബംഗാൾ - എ ഗ്രൂപ്പ്, മുംബൈ സിറ്റി - ബി ഗ്രൂപ്പ്, ഗോകുലം കേരള - സി ഗ്രൂപ്പ്, എഫ്‌സി ഗോവ - ഡി ഗ്രൂപ്പ്, ചെന്നൈയിൻ - ഇ ഗ്രൂപ്പ്, ഇന്ത്യൻ ആർമി - എഫ് ഗ്രൂപ്പ് എന്നിവയിൽ ജേതാക്കളായാണ് ക്വാർട്ടറിലെത്തിയത്. അതേസമയം, ഗ്രൂപ്പ് ഡിയിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഗ്രൂപ്പ് എയിലെ മോഹൻ ബഗാൻ എസ്ജിയും രണ്ടാം സ്ഥാനക്കാരിൽ മികച്ച പ്രകടനം നടത്തിയവരായത് കൊണ്ടാണ് അടുത്ത റൗണ്ടിലെത്തിയത്.

ക്വാർട്ടർ ഫൈനൽ; തിയതി, വേദി, ടീമുകൾ

  • ആഗസ്ത് 24 - ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം, ഗുവാഹത്തി: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് VS ഇന്ത്യൻ ആർമി
  • ആഗസ്ത് 25 - വിവേകാനന്ദ യുബ ഭാരതി ക്രിണാംഗൻ, കൊൽക്കത്ത: ഈസ്റ്റ് ബംഗാൾ VS ഗോകുലം കേരള എഫ്‌സി
  • ആഗസ്ത് 26-ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയം, ഗുവാഹത്തി:എഫ്‌സി ഗോവ VS ചെന്നൈയിൻ എഫ്‌സി
  • ആഗസ്ത് 27- വിവേകാനന്ദ യുബ ഭാരതി ക്രിണാംഗൻ, കൊൽക്കത്ത:മോഹൻ ബഗാൻ സൂപ്പർ ജയൻറ്‌സ് VS മുംബൈ സിറ്റി എഫ്‌സി

എല്ലാ ക്വാർട്ടർ ഫൈനലുകളും വൈകീട്ട് ആറു മണിക്കാണ് നടക്കുക. തിങ്കളാഴ്ച വൈകീട്ട് ഇന്ത്യൻ ആർമി ഫുട്‌ബോൾ ടീം VS രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി മത്സരം കഴിഞ്ഞതോടെയാണ് ക്വാർട്ടർ ചിത്രം തെളിഞ്ഞത്. മത്സരം സമനിലയിലാണ് പിരിഞ്ഞത്.

ആഗസ്ത് 29നും 31നുമാണ് സെമിഫൈനലുകൾ നടക്കുക. സെപ്തംബർ മൂന്നിന്, ഞായറാഴ്ചയാണ് ഫൈനൽ. ആഗസ്ത് മൂന്നിനാണ് ടൂർണമെൻറ് തുടങ്ങിയത്. 24 ടീമുകളാണ് ഈ വർഷത്തെ എഡിഷനിൽ കളിച്ചത്. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ടീമുകളും ഐഎസ്എല്ലിലെ 12 ടീമുകളും ടൂർണമെൻറിൽ കളിച്ചു.

ടൂർണമെൻറിൽ കളിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് നേരത്തെ പുറത്തായിരുന്നു. ആദ്യ കളിയിൽ ഗോകുലത്തോട് തോറ്റ ടീം ബംഗളൂരു എഫ്‌സിയോട് സമനിലയും വഴങ്ങിയിരുന്നു. എന്നാൽ അവസാന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സ് ഫുട്‌ബോൾ ടീമിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് മടങ്ങിയത്.

Durant Cup: Eight teams including Gokulam Kerala in quarter finals

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News