'ശരിയായ സമയമാകുമ്പോൾ നിർത്തണം': വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏഡൻ ഹസാർഡ്‌

32ാം വയസിലാണ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്

Update: 2023-10-10 16:00 GMT
Editor : rishad | By : Web Desk
Advertising

ബ്രസൽസ്: ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 32ാം വയസിലാണ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ റയല്‍ മാഡ്രിഡ് വിട്ട താരം വേറെ ഒരു ക്ലബ്ബിലും ചേര്‍ന്നിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി ഹസാര്‍ഡ് അറിയിച്ചത്.

'നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക. എന്നിട്ട് ശരിയായ സമയമാകുമ്പോള്‍ നിര്‍ത്താന്‍ പറയുക. ഏതാണ്ട് 700ഓളം മത്സരങ്ങള്‍ കളിച്ച 16 വര്‍ഷങ്ങള്‍ക്ക് ശേഷം, പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്റെ സ്വപ്‌നം ഞാന്‍ സാക്ഷാത്കരിച്ചു. ലോകമെമ്പാടും കളിക്കാനും ആസ്വദിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കരിയറില്‍ മികച്ച പരിശീലകരെയും ടീമംഗങ്ങളെയും കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളെ എല്ലാവരേയും 'മിസ്സ്' ചെയ്യും', ഇന്‍സ്റ്റഗ്രാമില്‍ വൈകാരിക കുറിപ്പില്‍ ഹസാര്‍ഡ് പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. പിന്നീട് 2012ല്‍ 32 ദശലക്ഷം പൗണ്ടിനാണ് ചെല്‍സി ഹസാര്‍ഡിനെ ടീമിലെത്തിച്ചത്. ചെല്‍സിക്കൊപ്പം മികച്ച പ്രകടനമാണ് ഹസാര്‍ഡ് കാഴ്ചവെച്ചത്. ക്ലബ്ബിനായി 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകളാണ് താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. നീലപ്പടക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളിലാണ് ഹസാര്‍ഡ് പങ്കാളിയായത്.

Summary-Eden Hazard announces retirement from professional football

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News