മുന്‍ ബ്ലാസ്റ്റേഴ്സ് കോച്ച് ഈല്‍ക്കോ ഷാട്ടോരി ഇനി ഒമാന്‍ ക്ലബിന്‍റെ പരിശീലകന്‍

ഡച്ചുകാരനായ എൽകോ ഷട്ടോരി ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെയും പരിശീലകനായിരുന്നു

Update: 2021-09-25 07:46 GMT
Advertising

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി ഇനി ഒമാനിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ അല്‍ സീബിനെ പരിശീലിപ്പിക്കും. ക്ലബുമായി ഷട്ടോരി കരാറിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2019-20 സീസണിലെ ഒമാൻ ലീഗ് ചാമ്പ്യന്മാരാണ് അൽ സീബ്.

ഡച്ചുകാരനായ എൽകോ ഷട്ടോരി ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെയും പരിശീലകനായിരുന്നു. 2018-19 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ആയിട്ടായിരുന്നു ഐ.എസ്എല്ലില്‍ അദ്ദേഹത്തിൻ്റെ ആദ്യ വരവ്. ചുമതലയേറ്റ സീസണിൽ തന്നെ അതുവരെ അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തുകൊണ്ടിരുന്ന നോർത്ത് ഈസ്റ്റിനെ ആദ്യമായി അദ്ദേഹം പ്ലേ ഓഫിലെത്തിച്ചു. 

2019-20 സീസണിലാണ് ഷാട്ടോരി കേരള ബ്ലാസ്റ്റേഴ്സിന്‍റെ കോച്ചായി ചുമതലയേല്‍ക്കുന്നത്. എന്നാൽ നോർത്ത് ഈസ്റ്റിൽ കാഴ്ച വെച്ച പോലെയൊരു മികച്ച പ്രകടനം അദ്ദേഹത്തിന്‍റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്സിന് നടത്താനായില്ല. ഇതിനെത്തുടര്‍ന്ന് ഷട്ടോരിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു. കരോലിസ് സ്‌കിന്‍കിസ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിംങ് ഡയറക്ടറായി ചുമതലയേറ്റ് ഒരു മാസത്തിനകമായിരുന്നു ഈ നീക്കം.


ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് 2019-20 സീസണ്‍‌ വളരെ മോശമായിരുന്നു. 18 കളികളില്‍ നിന്നും 19 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ഫിനിഷ് ചെയ്തത്. ആകെ നാല് മത്സരങ്ങളില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News