ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തുടരുമോ? നിലപാട് വ്യക്തമാക്കി മാഞ്ചസ്റ്റർ കോച്ച് ടെൻ ഹാഗ്

"നിങ്ങളോട് സംസാരിക്കുംമുമ്പ് എനിക്ക് ക്രിസ്റ്റ്യാനോയോട് സംസാരിക്കണം...' മാധ്യമങ്ങളോട് ടെൻ ഹാഗ്

Update: 2022-05-23 13:57 GMT
Editor : André | By : Web Desk
Advertising

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നതിൽ മാഞ്ചസ്റ്റർ പരാജയപ്പെടുകയും, പുതിയ കോച്ച് എറിക് ടെൻ ഹാഗ് യുവകളിക്കാർക്കാകും പ്രാമുഖ്യം നൽകുകയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് 37-കാരനായ ക്രിസ്റ്റിയാനോയുടെ ഭാവിയെപ്പറ്റി ആശങ്കയുണർന്നത്. എന്നാൽ, താരത്തിന്റെ ഭാവി സംബന്ധിച്ച് സുപ്രധാനമായ സൂചന നൽകിയിരിക്കുകയാണ് എറിക് ടെൻ ഹാഗ്.

അടുത്ത സീസണിലെ തന്റെ പദ്ധതികളിൽ ക്രിസ്റ്റ്യാനോ ഉൾപ്പെടുന്നുണ്ടെന്നാണ് ടെൻ ഹാഗ് വ്യക്തമാക്കുന്നത്. പുതിയ കോച്ചിനെ അവതരിപ്പിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇതാദ്യമായി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിൽ തുടരുമോ എന്ന ചോദ്യത്തിന് 'തീർച്ചയായും' എന്നായിരുന്നു ടെൻഹാഗിന്റെ മറുപടി. താരം കൂടുതൽ ഗോൾ കണ്ടെത്തുമെന്നും കോച്ച് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് ടെൻ ഹാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാൻ ആദ്യം ക്രിസ്റ്റ്യാനോയോട് സംസാരിക്കട്ടെ, എന്നിട്ട് നിങ്ങളോട് പറയാം.'

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ആറാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തതെങ്കിലും ക്രിസ്റ്റ്യാനോ മികച്ച ഫോമിലായിരുന്നു. ലീഗിൽ മാത്രം 18 ഗോളടിച്ച താരം എല്ലാ മത്സരങ്ങളിൽ നിന്നുമായി 24 ഗോൾ നേടി. ക്രിസ്റ്റിയാനോ കളിക്കാത്ത ഒരു മത്സരത്തിൽ പോലും യുനൈറ്റഡിന് ജയിക്കാനും കഴിഞ്ഞില്ല.

അടുത്ത സീസണിൽ യുനൈറ്റഡ് എങ്ങനെയായിരിക്കും കളിക്കുക എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എറിക് ടെൻ ഹാഗ് പറഞ്ഞു: 'കാര്യങ്ങൾ ഞാൻ വിശകലനം ചെയ്യുന്നുണ്ട്. രണ്ടാഴ്ചയോളം ഇടവേളയുണ്ടല്ലോ. ഞാൻ എല്ലാം വിലയിരുത്തുകയും ഈ ടീം അർഹിക്കുന്ന വിജയത്തിനായുള്ള പദ്ധതികൾ തയാറാക്കുകയും ചെയ്യും. വലിയ പദ്ധതികളാണ് മുന്നിലുണ്ട്. സമയം വളരെ കുറവും.'

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News